അല്ലു അർജുൻ നായകനാകുന്ന പുഷ്പയാണ് ഫഹദിന്റേതായി റിലീസ് കത്തിരിക്കുന്ന ചിത്രം. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 

ലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് താരം മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തി കഴിഞ്ഞു. ഫഹദിന്റെ പിറന്നാളായ ഇന്ന് നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇതിൽ പൃഥ്വിരാജ് പങ്കുവച്ച ആശംസ ശ്രദ്ധനേടുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

“ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ സാധിക്കട്ടെ,” എന്നാണ് പൃഥ്വി കുറിച്ചത്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഫഹദും പൃഥ്വിയും. കുടുംബങ്ങൾ തമ്മിലും അങ്ങനെ തന്നെയാണ്. 

അതേസമയം, അല്ലു അർജുൻ നായകനാകുന്ന പുഷ്പയാണ് ഫഹദിന്റേതായി റിലീസ് കത്തിരിക്കുന്ന ചിത്രം. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പിറന്നാൽ ദിനത്തിൽ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഫഹദ് ഫാസിലിന്‍റെ കണ്ണ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന മനോഹരമായ പോസ്റ്ററില്‍. 'തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല' എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona