സീ കേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി ഇപ്പോൾ അഭിനയിക്കുന്നത്. ലോക്ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷമാണ് രശ്മി.

ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. സീ കേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. ലോക്ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷമാണ് രശ്മി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

'എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഷൂട്ട് വീണ്ടും തുടങ്ങി. എപ്പിസോഡുകള്‍ വീണ്ടും സംപ്രേഷണവും തുടങ്ങുന്നു' എന്നുപറഞ്ഞാണ് രശ്മി മഞ്ഞ സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചത്. സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാര്‍ത്തികദീപത്തില്‍ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്.

അപ്രതീക്ഷിതമായ അപടകടത്തില്‍ മാതാപിതാക്കളെ നഷ്ടമാകുന്ന നായികാ കഥാപാത്രത്തിന്റെ മുന്നോട്ടുളള ജീവിതവും അവള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് കാര്‍ത്തികദീപം പരമ്പര പറയുന്നത്. നിരവധി ആളുകളാണ് രശ്മിയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പരമ്പര വീണ്ടും തുടങ്ങുന്നതിന്റെ സന്തോഷമാണ് ചിലര്‍ പങ്കുവയ്ക്കുന്നതെങ്കില്‍, മഞ്ഞ പച്ച സാരി കോമ്പിനേഷനില്‍ രശഅമി മനോഹരിയായിട്ടുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona