നടന്റെ ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. 

ഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് നടനും ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്. മൈലാഞ്ചി രാവും ഹൽദിയും നിക്കാഹുമെല്ലാമായി ഒരാഘോഷം തന്നെയായിരുന്നു ഷിയാസ് കരീമിന്റെ വിവാഹം. നടന്റെ ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. 

എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണുകാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്ക്രീനിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹ ദിവസം ദർഫയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും മുമ്പിൽ വെച്ച് പ്രിയതമയുടെ പിറന്നാൾ ഷിയാസ് ആഘോഷമാക്കി. പൊന്നും പൂക്കളും വിലപിടിപ്പുള്ള സമ്മാനങ്ങളും ചോക്ലേറ്റുമെല്ലാം കൊണ്ട് വധുവിനെ ഷിയാസ് മൂടി.

View post on Instagram

ഞാൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ ജീവിതത്തിൽ താങ്ങായി നിന്ന ആളാണ് ദർഫ. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നതെന്നാണ് സൗഹൃദം വിവാഹത്തിലെത്തിയ കഥ വിവരിച്ച് ഷിയാസ് പറഞ്ഞത്. ദർഫയുമൊത്തുള്ള ഷിയാസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ബിഗ് ബോസ് താരങ്ങൾ മിക്കവരും ഷിയാസിന്റെ വിവാഹത്തിന് എത്തിയിരുന്നു.

View post on Instagram

കഴിഞ്ഞ വർഷം ഈ സമയത്ത് കേസും വിവാദങ്ങളുമായി ഷിയാസ് കരീം വലയുകയായിരുന്നു. മുൻപ് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതുമായിരുന്നു. എന്നാൽ പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് ഷിയാസിന് മേൽ വന്നതോടെ ആ വിവാഹം മുടങ്ങി. ശേഷമാണ് ദർഫ ഷിയാസിന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവരും തമ്മില്‍ 12 വയസ് പ്രായ വ്യത്യാസമുണ്ട്. 

'18ന് താഴേയുള്ളവർക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല'; മാർക്കോ ടീമിനെ പരിചയപ്പെടുത്തി പുതു വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം