ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ഇതിൽ പ്രധാനിയാണ് യുവതാരം ടൊവിനോ തോമസ്. കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിലുള്ള ടൊവിനോയുടെ താല്‍പര്യം ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചയാകാറുണ്ട്. ജിമ്മിലുള്ള തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ടൊവിനോ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവെച്ച ടൊവിനോയുടെ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

തിരക്കുകള്‍ക്കിടയിലും ജിമ്മിലെത്താന്‍ സമയം കണ്ടെത്തുന്ന ടൊവിനോയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.‘രാവിലെ തന്നെ മനുഷ്യനെ അസൂയയാക്കി പണ്ടാരമടക്കാന്‍. ചെറിയ പൊളിയല്ലാട്ടോ, വന്‍ പൊളി’, എന്ന തലക്കെട്ടോടെയാണ് അരുണ്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Tovino Thomas രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ ❤️❤️❤️ ചെറിയ പോളിയല്ലട്ടോ വൻ പൊളി 🥰

Posted by Arun Gopy on Wednesday, 3 February 2021

നേരത്തെ പൃഥ്വിരാജിനോടൊപ്പമുള്ള ടൊവിനോയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും അതിന് ടൊവിനോ നല്‍കിയ ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒന്നിച്ചു ജിമ്മില്‍ പോയതിന്റെ ചിത്രം പങ്കുവെച്ച പൃഥ്വിരാജ് ലൂസിഫറിലെ തന്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെയും പേര് വെച്ചുകൊണ്ടായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.