ആര്യയുടെ മുൻ ഭർത്താവ് ആയിരുന്ന രോഹിത്തിന്റെ സഹോദരിയാണ് അർച്ചന സുശീലൻ.
ടെലിവിഷന്‍ അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ എത്താറുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് വൈറല്‍ ആവുകയും ചെയ്യും. കഴിഞ്ഞ ദിവസം ഒരുപാട് നാളുകൾ കൂടി അമ്പലത്തിൽ പോയതിനെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു കൂടികഴ്ച്ചയുടെ സന്തോഷം പങ്കുവെക്കുകയാണ് ആര്യ. ആര്യയെപ്പോലെ തന്നെ മലയാള സീരിയൽ പ്രേമികൾക്കും സന്തോഷം നൽകിയ കൂടികഴ്ചയാണിതെന്ന് പറയാതെ വയ്യ. മാനസപുത്രിയിലെ വില്ലത്തിയായെത്തി മലയാളികളെ കൈയിലെടുത്ത അർച്ചന സുശീലന്റെ കുടുംബത്തിനൊപ്പമാണ് ആര്യ ചിത്രങ്ങൾ പങ്കുവെച്ചത്.
ആര്യയുടെ മുൻ ഭർത്താവ് ആയിരുന്ന രോഹിത്തിന്റെ സഹോദരിയാണ് അർച്ചന സുശീലൻ. വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും അർച്ചന വിട്ടുനിൽക്കുന്നത്. അർച്ചനയുടെയും രോഹിതിന്റെയും വിവാഹം ഒരേ സമയം ആയിരുന്നു. അർച്ചനയുടെ മകന് ഇപ്പോൾ ഒരുവയസായി. വേർപിരിഞ്ഞു എങ്കിലും രോഹിത്തിന്റെ കുടുംബവുമായി ആര്യയ്ക്ക് നല്ല ബന്ധമുണ്ട്. ഖുശി ഇടയ്ക്കിടെ അച്ഛന്റെ വീട്ടിൽ അപ്പച്ചിമാരെ കാണാൻ പോകുന്ന ചിത്രങ്ങൾ രോഹിത് പങ്കുവയ്ക്കുമായിരുന്നു. മകൻ പിറന്ന ശേഷം ആദ്യം ആയിട്ടാണ് അർച്ചനയും പ്രവീണും നാട്ടിലേക്ക് എത്തുന്നത്. നാട്ടിൽ എത്തി ദിവസങ്ങൾക്കകം അർച്ചന, ആര്യയെയും മകളെയും കാണാൻ ഓടിയെത്തുകയും ചെയ്തിരുന്നു.
അടുത്തിടെ ആര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടന്നിരുന്നു. ഇതില്‍ പ്രതികരണവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു. ' ഞാന്‍ തട്ടിപ്പോയി എന്ന് പറഞ്ഞൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആതമഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി തുടരെത്തുടരെ വിളിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഈ സ്റ്റോറി ചെയ്യുന്നത്. പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം. ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായിട്ടും നിങ്ങള്‍ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ', എന്നാണ് ആര്യ പറഞ്ഞത്.
പ്രണയാർദ്രരായി ഷെയ്ന്‍ നിഗവും സാക്ഷിയും; 'ഹാൽ' ഫസ്റ്റ് ലുക്ക് എത്തി
