മലയാളത്തിലെ മുന്‍നിര അവതാരകയാണ് ഇപ്പോള്‍ ആര്യ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. കുടുംബ പ്രേക്ഷരുടെ പ്രിയങ്കരി. ബഡായ് ബംഗ്ലാവിലൂടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ ആര്യ വലിയ താരമായി മാറി. പിന്നാലെ മലയാളത്തിലെ മുന്‍നിര അവതാരകയായി മാറിയ ആര്യ അധികം വൈകാതെ സിനിമയിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ.

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ നിരന്തരം സൈബര്‍ ആക്രമങ്ങളും ആര്യ നേരിടാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. ഓണചിത്രങ്ങളാണ് പങ്കുവെച്ചത്. എന്നാൽ താരത്തിന്റെ വേഷത്തിന് എതിരെ നിരവധി കമന്റുകളാണെത്തിയത്. ഇതിനെല്ലാം ആര്യ കൃത്യമായി മറുപടിയും നൽകി.

View post on Instagram

ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സ് ആണെന്നായിരുന്നു ആര്യയുടെ കമന്റ്. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്.

View post on Instagram

ഇന്നത്തെ കാലത്ത് മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്. ആശംസകളല്ല, വൃത്തികേട് എന്നായിരുന്നു കമന്റ്. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി. 

'ജവാന്‍' റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; അക്കാര്യം ശ്രദ്ധിക്കണമെന്ന് ഷാരൂഖ് ഖാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക