നമ്മളെല്ലാവരും കൊറോണ ഭീതിയിലാണ്. എങ്ങനെ രോഗം വരാതിരിക്കണം എന്ത് മുന്‍കരുതെലെടുക്കണം എന്നത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമൊക്കെ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. എങ്ങനെ നമ്മള്‍ നമ്മളെ തന്നെ സൂക്ഷിക്കണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. 

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പഠിക്കുന്ന മക്കളുള്ളവരും ഭര്‍ത്താവുമെല്ലാം ഒരുപക്ഷെ മറ്റൊരിട്ടത്താകും. അങ്ങനെ കുടുംബം പലയിടത്തുള്ളവരുടെ ടെന്‍ഷന്‍ വലുതാണ്. തനിക്ക് അത് മനസ്സിലാകും. എല്ലാ അമ്മമാര്‍ക്കും ഉള്ള ഭയം തനിക്കുമുണ്ട്. കാരണം താന്‍ താമസിക്കുന്നത് യുഎഇയിലാണെങ്കില്‍ മകള്‍ പഠിക്കുന്നത് കാനഡയിലാണ്. അവരെല്ലാം പേടിയിലാണ്.

ഇതിനിടയില്‍ നമ്മള്‍ ചെയ്യുന്ന ഒരു അബദ്ധമെന്താണെന്ന് വച്ചാല്‍ അവരോട് എങ്ങനെയെങ്കിലും നാട്ടിലെത്താനും നമ്മുടെ അടുത്തെത്താനോ പറയുന്നതാണ്. കണക്ഷന്‍ ഫ്‌ളൈറ്റിലും എങ്ങനെയെങ്കിലുമൊക്കെ വരാന്‍ ശ്രമിക്കുമ്‌പോള്‍ അവര്‍ എവിടെയങ്കിലും കുടുങ്ങിപ്പോയേക്കാം. എനിക്ക് പരിചയമുളള ചില സുഹൃത്തുക്കള്‍ തന്നെ ഇത്തരത്തില്‍ കടുങ്ങിയതായി അറിയാം. 

അതുകൊണ്ട്, എവിടെയാണോ ഉള്ളത് അവിടെ തന്നെ സുരക്ഷിതരായിരിക്കുകയെന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ആവശ്യത്തിന് ഭക്ഷണം കരുതുകയും, കഴിക്കുകയും ചെയ്യുക സുരക്ഷിതരായിരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക, അത് കുട്ടികളെ പറഞ്ഞു മനസിലാക്കുക എന്നതാണ് ചെയ്യേണ്ടത്. അങ്ങനെയാകുമ്‌പോള്‍ അവര്‍ക്കും ധൈര്യം ലഭിക്കും. അതുകൊണ്ട് നമുക്ക് ഒരുമിച്ച് ഇതിനെതിരെ പോരാടാം. എല്ലാവരും ആരോഗ്യവാന്‍മാരായിരിക്കട്ടെയെന്നും ആശാ ശരത്ത് പറഞ്ഞു.