Asianet News MalayalamAsianet News Malayalam

'സന്തോഷത്തിന്റെ എക്സ്ട്രാ ഡോസ്'; 'ആശ'യിലൂടെ മികച്ച നടിയായി അശ്വതി ശ്രീകാന്ത്

തന്മയത്തത്തോടെയുള്ള അഭിനയശൈലിയിൽ അവിടെയും തിളങ്ങാൻ അശ്വതിക്ക് സാധിച്ചു. പ്രേക്ഷകർ അംഗീകരിച്ച ആ പ്രതിഭയ്ക്ക് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‍കാരമാണ് തേടിയെത്തിയിരിക്കുന്നത്.

Ashwathy Sreekanth named Best Actress in State Television Award
Author
Kerala, First Published Sep 1, 2021, 11:46 PM IST

അവതാരകയായാണ് അശ്വതി ശ്രീകാന്ത് മലയാളികളിലേക്ക് എത്തിയത്. എഴുത്തുകാരി എന്ന നിലയിലും പ്രേക്ഷകർക്ക് പരിചിതമായ മുഖം. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ അഭിനയജീവിതത്തിലേക്കുള്ള ചുവടുമാറ്റം. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അങ്ങനെ അശ്വതി ആദ്യമായി മിനിസ്‍ക്രീനിലേക്കെത്തി.


തന്മയത്തത്തോടെയുള്ള അഭിനയശൈലിയിൽ അവിടെയും തിളങ്ങാൻ അശ്വതിക്ക് സാധിച്ചു. പ്രേക്ഷകർ അംഗീകരിച്ച ആ പ്രതിഭയ്ക്ക് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‍കാരമാണ് തേടിയെത്തിയിരിക്കുന്നത്. ആദ്യമായി വേഷമിട്ട പരമ്പരയിലെ വേഷത്തിന് തന്നെ സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിലാണ് താരം. 


ചക്കപ്പഴത്തിലെ ആശയെ അനായാസവും സരസവുമായി അവതരിപ്പിച്ചുവെന്നതാണ് ജൂറിയുടെ പരിഗണനയ്ക്ക് കാരണമായത്. 'സന്തോഷത്തിന്റെ  എക്സ്‍ട്രാ ഡോസ്. എന്റെ സന്തോഷം നിറഞ്ഞ ദിനങ്ങളിലേക്ക് ഒന്നുകൂടെ. പ്രിയപ്പെട്ട പ്രേക്ഷകർക്കും  ചക്കപ്പഴം കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ സംവിധായകൻ ഉണ്ണികൃഷ്‍ണൻ സാറിനും നന്ദി'. പുരസ്‍കാരം നേടിയ മറ്റുള്ളവർക്കും മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ട റാഫിക്കും അശ്വതി നന്ദി പറഞ്ഞു. ചക്കപ്പഴത്തിലെ സുമേഷ് എന്ന വേഷത്തിനാണ് റാഫിക്ക് അവാർഡ്.


കഴിഞ്ഞ ദിവസമാണ് അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അതേ, അവളിവിടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്ല്യ സന്തോഷം'- എന്ന കുറിപ്പോടെയാണ് തനിക്ക് വീണ്ടുമൊരു പെണ്‍കുട്ടിയുണ്ടായ വിവരം അശ്വതി പങ്കുവച്ചത്.  റിമി ടോമി, രാജ് കലേഷ്, ആര്യ, അനുശ്രി, രഞ്‍ജിനി ഹരിദാസ്, പേളി മാണി, ശ്രുതി രജനീകാന്ത്, ശിവദ, സാധിക വേണുഗോപാല്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസുകളുമായി എത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios