കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായാണ് അശ്വതി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

അമല എന്ന ഒരു കഥാപാത്രം മതി അശ്വതിയെ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍. കുങ്കുമപ്പൂവ് (kumkumapoovu) എന്ന പരമ്പരയിലെ പ്രതിനായികയായാണ് അശ്വതി (Aswathy presilla) മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് അള്‍ഫോൻസാമ്മ (alphonsamma serial) എന്ന പരമ്പരയിലും എത്തിയെങ്കിലും വിവാഹശേഷം അശ്വതി സ്‌ക്രീനില്‍നിന്നും വിട്ടു നില്‍ക്കുകയാണ്. 

പക്ഷെ അടുത്തിടെ ബോബന്‍ സാമുവലിനും (boban samuel) ആര്‍ ജെ മിഥുന്‍ രമേശിനുമൊപ്പം (Midhun Ramesh) അശ്വതിയും യുഎഇയിലെ ഒരു ബോധവത്ക്കരണ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാലങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പഴയ ആ ഉള്‍കിടിലം അതുപോലെ അനുഭവപ്പെട്ടു എന്നുപറഞ്ഞുള്ള താരത്തിന്റ കുറിപ്പ് വൈറലായിരുന്നു. സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും, സോഷ്യല്‍മീഡിയയില്‍ അശ്വതി സജീവമാണ്.

വര്‍ക്കൗട്ട് ചലഞ്ചും, സിനിമാ ചര്‍ച്ചകളുമെല്ലാമായിട്ടാണ് അശ്വതി സോഷ്യല്‍മീഡിയയില്‍ നിറയാറുള്ളത്. എന്നാല്‍ വളരെ നാളത്തെ ഇടവേളയ്ക്കുശേഷം, അശ്വതി സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയത് ബിഗ് ബോസ് വിലയിരുത്തലുകളിലൂടെയായിരുന്നു. ഓരോ ദിവസവും ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ വിശദീകരിക്കുന്ന അശ്വതിയുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു. 

ബിഗ്‌ബോസ് വീട്ടിലെ ഓരോരുത്തരുടേയും കളികളേയും മറ്റും വിമര്‍ശനാത്മകമായി വിലയിരുത്തിയ അശ്വതി, 'ഹേയ് ബിഗ്‌ബോസെ, ഇവരെയെല്ലാം ഒഴിവാക്കി എന്നെ വിളിക്കു' എന്ന് പറഞ്ഞ് ഇട്ട പോസ്റ്റും ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തന്നെയാണ് ബിഗ്‌ബോസ് നാലാം സീസണ്‍ തുടങ്ങാനിരിക്കെ അശ്വതി വീണ്ടും ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ വ്യത്യസ്തമായൊരു കുറിപ്പുമായി എത്തുകയാണ് അശ്വതി. താൻ ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എങ്ങനെ മറുപടി കൊടുക്കാനാണ് ആഗ്രഹമെന്ന് അശ്വതി വ്യക്തമാക്കുകയാണ്. രസകരമായ കുറിപ്പിൽ ഓവറാണെന്ന് പറയുന്നവരോട്, അതാണ് താൽപര്യമെന്നും ബിഗ് ബോസ് റിവ്യു എഴുതരുതെന്ന് പറയുന്നവരോട്, അതെന്താ ബിഗ് ബോസ് നിങ്ങളെ പിടിച്ച് കടിച്ചാ എന്ന് ചോദിക്കാനുമൊക്കെയാണ് അശ്വതി താൽപര്യപ്പെടുന്നത്. 

കുറിപ്പിങ്ങനെ...

പോയി ചത്തൂടെ :- "നീ ആദ്യം പോയി ചാകടാ" 
കൊറച്ചു ഓവർ ആണ് കേട്ടോ :- "ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം 
" ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- "അതെന്തു ബിഗ്‌ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?"
വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ടു അൺഫോള്ളോ ചെയ്യുന്നു :- "പോനാൽ പോകട്ടും പോ.... ടാ"
ആരാന്നാ നിന്റെ വിചാരം :- "തോമസ് ചെറിയാന്റെ മകളും,ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി" ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ :- "നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്" ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയ കൊണ്ടു ഞാൻ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ 

അശ്വതിയെ ബിഗ് ബോസിൽ കയറ്റിയ സോഷ്യൽ മീഡിയ

എല്ലായിപ്പോഴും കാണാവുന്നത് പോലെതന്നെ പുതിയ സീസണ്‍ ബിഗ്‌ബോസ് (BiggBoss malayalam) തുടങ്ങുന്നതിന് മുന്നോടിയായി, ആരെല്ലാമായിരിക്കും പുതിയ കളിയില്‍ ഉണ്ടാവുക എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായുണ്ടായിരുന്നു. പല യൂട്യൂബ് ചാനലുകാരും, തങ്ങള്‍ക്ക് തോന്നുന്ന കലാകാരന്മാരെയെല്ലാം വച്ചും മറ്റും വീഡിയോകള്‍ അപ്ലോഡ് ചെയ്യാനും തുടങ്ങി. അത്തരത്തില്‍ നിരവധി ആളുകള്‍ പ്രഡിക്ട് ചെയ്ത താരമായിരുന്നു അശ്വതി. എന്നാല്‍ അങ്ങനെ വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് അശ്വതി നേരത്തെ കുറിപ്പ് പങ്കുവച്ചിരുന്നത്. ബിഗ് ബോസില്‍ വരിക എന്നത് പലരേയും പോലെതന്നെ തനിക്കും ഇഷ്ടമാണെങ്കിലും, അതിനുള്ള വഴികളൊന്നും ഇതുവരേയും തെളിഞ്ഞിട്ടില്ലെന്നാണ് അശ്വതി പറഞ്ഞിരു്നു 'പറ്റിക്കാനാണെങ്കിലും ഇങ്ങനൊയൊന്നും ആരോടും പറയരുത്' എന്ന സുരാജിന്റെ ഡയലോഗിന് ചേര്‍ന്ന തരത്തിലുള്ള അശ്വതിയുടെ കുറിപ്പും ശ്രദ്ധ നേടി. സീസൺ നാല് ആരംഭിച്ചെങ്കിലും അശ്വതി മത്സരാർത്ഥിയായി എത്താത്തതോടെയാണ് ഗോസിപ്പുകൾക്ക് താൽക്കാലിക അന്ത്യമുണ്ടായത്.