ഓൺസ്‌ക്രീനിലെ പ്രിയ ജോഡികൾ ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. അതിനിടെ വിവാഹശേഷം വെറൈറ്റി മീഡിയക്ക് നൽകിയ ഇവരുടെ ആദ്യ അഭിമുഖവും ശ്രദ്ധനേടുകയാണ്. 

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് രാഹുലും അശ്വതിയും. എന്നും സമ്മതം എന്ന സീരിയലിലൂടെ നായിക നായകന്മാരായി എത്തിയ താരങ്ങൾ വലിയ ജനപ്രീതി നേടിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹിതരായത്.

ഓൺസ്‌ക്രീനിലെ പ്രിയ ജോഡികൾ ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. അതിനിടെ വിവാഹശേഷം വെറൈറ്റി മീഡിയക്ക് നൽകിയ ഇവരുടെ ആദ്യ അഭിമുഖവും ശ്രദ്ധനേടുകയാണ്. സീരിയലിൽ വരുന്നതിന് രണ്ടുവർഷം മുന്നേ വീട്ടുകാരുടെ സമ്മതത്തോടെ എല്ലാം ഉറപ്പിച്ചു വെച്ചിരുന്നതാണെന്ന് ഇരുവരും പറഞ്ഞു. 'ഞങ്ങൾ നേരത്തെ സുഹൃത്തുക്കളാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ അടുത്തു. അപ്പോൾ തന്നെ വീട്ടിൽ പറഞ്ഞു, എല്ലാം സംസാരിച്ചു വെച്ചു. രണ്ടു വീട്ടുക്കാർക്കും കുഴപ്പമില്ലെന്ന് അറിഞ്ഞ ശേഷം മുന്നോട്ട് കൊണ്ടുപോയ ബന്ധമാണ് ഞങ്ങളുടേത്', അശ്വതിയും രാഹുലും വ്യക്തമാക്കി.

വിവാഹത്തിന് ശേഷം നെഗറ്റീവ് കമന്‍റുസുകള്‍ വന്നതിനെക്കുറിച്ചും അശ്വതിയും രാഹുലും പറയുന്നു. നെഗറ്റീവ് കമന്‍റുകള്‍ വരാത്ത ഒരു പോസ്റ്റും ഉണ്ടാകാറില്ല. ബോഡി ഷെയ്മിങ് നടത്തി വന്ന ഒരാൾക്കെതിരെ നമ്മൾ കേസ് കൊടുത്തു. ഒരു വെറൈറ്റി ലുക്ക് ചെയ്യാൻ വേണ്ടിയാണു വിവാഹത്തിന് അങ്ങനെയുള്ള വേഷം ധരിച്ചത്. എന്നാൽ അതിനെതിരെയാണ് കമന്റുകൾ വന്നത്.

ഞാൻ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് എന്‍റെ ഭർത്താവ് എന്നെ കളഞ്ഞിട്ടുപോകും എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ മെസേജ് അയച്ചു. അനാവശ്യമായ ചീത്ത വാക്കുകൾ പറഞ്ഞുകൊണ്ട് വോയിസ് മെസേജ് ഒക്കെ അയച്ചു. എന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല കേസ് കൊടുത്തു, അശ്വതി പറഞ്ഞു. സ്‌കിൻ അലർജി വന്ന സമയത്ത് സ്റ്റിറോയിഡ് അടങ്ങിയ ഗുളിക കഴിച്ചതാണ് ശരീരഭാരം വർധിക്കാൻ കാരണമായതെന്നും അശ്വതി അഭിമുഖത്തിൽ പറഞ്ഞു.

'എന്നും സമ്മതം' പ്രണയ ജോഡി ജീവിതത്തിലും ഒന്നിക്കുന്നു; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി

അടിച്ച് മുഖം പൊളിച്ചു, ആസിഡ് ആക്രമണത്തിന് ശ്രമിച്ചു: ക്രൂരമായ ആക്രമണത്തെക്കുറിച്ച് നടന്‍ മോഹന്‍ ശര്‍മ്മ

Asianet News Live