മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും പങ്കുവയ്ക്കുന്നതും ആരാധകരുടെ സന്തോഷങ്ങളില്‍ ഒന്നാണ്. 

സ്നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. സാന്ത്വനത്തിലെ(santhwanam serial) തങ്ങളുടെ ഇഷ്ടതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. കൂട്ടുകുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന സാന്ത്വനം പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പരമ്പരയിലെ ഏറ്റവു ആരാധകരുള്ള ജോഡി ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ജോഡിയില്ലാതെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമായ കഥാപാത്രമാണ് അനിയന്‍ കണ്ണന്‍.

തന്റെ കൊച്ചുകൊച്ചു കുസൃതിയും, ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങളും കൊണ്ടാണ് കണ്ണന്‍ ആരാധകരെ പിടിച്ചിരുത്തുന്നത്. സ്‌ക്രീനില്‍ കണ്ണനായെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ്. സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരേപോലെ സജീവമായ അച്ചു പങ്കുവച്ച തന്റെ കുട്ടിക്കാല ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്.

അമ്മയ്ക്കും അനിയത്തിക്കും ഒപ്പമുള്ള പഴയകാല ചിത്രവും, പുതിയ ചിത്രവുമാണ് അച്ചു പങ്കുവച്ചത്. കാലമേറെ കഴിഞ്ഞെങ്കിലും ഫേസ്‌കട്ടിന് യാതൊരു വ്യത്യാസവുമില്ലല്ലോ എന്നാണ് ആരാധകര്‍ അച്ചുവിനോട് പറയുന്നത്.