മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ്.

ലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 530 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസാരശേഷി തിരികെ കിട്ടിയ കല്യാണിയാണ് മിനിസ്‌ക്രീനിലെ താരമായി നിൽക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ബോസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സ്യൂട്ടും കോട്ടുമൊക്കെയായി തകർപ്പൻ ലുക്കാണ് നടൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മാറ്റം അനിവാര്യമാണെന്നും നടൻ ക്യാപ്‌ഷനിൽ നൽകുന്നു.

View post on Instagram

കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാം​ക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.

View post on Instagram

തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. പൊതുപരിപാടികളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആംഗ്യഭാഷയിൽ തന്നെയാണ് സംസാരിച്ചിരുന്നത്. ഈ കുട്ടി ഊമയാണോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും ചോദിച്ചത്.

പട്ടിണി, 16-ാം വയസിൽ ജോലിക്ക് പോയി, ശമ്പളം 4000രൂപ, കളിയാക്കലുകൾ; ജീവിതം പറഞ്ഞ് അഞ്ജിത നായർ