അപര്‍ണ്ണയുടെ അച്ഛനായ 'തമ്പി'യായിരുന്നു പരമ്പരയിലെ വലിയ പ്രശ്‌നക്കാരന്‍. തന്റെ പ്രതികാരത്തേക്കാള്‍ വലുതാണ് തന്റെ മകളെന്ന് തിരിച്ചറിയുന്ന 'തമ്പി' പ്രശ്‍നങ്ങളില്‍ നിന്നെല്ലാം മാറാന്‍ ശ്രമിക്കുമ്പോള്‍, തമ്പിയുടെ ചേച്ചിയായ 'രാജേശ്വരി' പുതിയ പ്രശ്‍നങ്ങള്‍ സൃഷ്‍ടിക്കുകയാണ്. 

അപര്‍ണ്ണയുടെ അച്ഛനായ 'തമ്പി'യായിരുന്നു പരമ്പരയിലെ വലിയ പ്രശ്‌നക്കാരന്‍. തന്റെ പ്രതികാരത്തേക്കാള്‍ വലുതാണ് തന്റെ മകളെന്ന് തിരിച്ചറിയുന്ന 'തമ്പി' പ്രശ്‍നങ്ങളില്‍ നിന്നെല്ലാം മാറാന്‍ ശ്രമിക്കുമ്പോള്‍, തമ്പിയുടെ ചേച്ചിയായ 'രാജേശ്വരി' പുതിയ പ്രശ്‍നങ്ങള്‍ സൃഷ്‍ടിക്കുകയാണ്.

കുടുംബബന്ധങ്ങളുടെ മനോഹരമായ കഥ പറഞ്ഞുവന്ന് മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് 'സാന്ത്വനം'. 'സാന്ത്വനം' വീട്ടിലെ ദൃഢമായ ബന്ധങ്ങളെല്ലാം തങ്ങളുടേതും ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ആരുംതന്നെ കാണില്ല. പ്രായഭേദമില്ലാതെയാണ് മലയാളികള്‍ പരമ്പരയെ ഹൃദയത്തോട് ചേര്‍ത്തത്. മനോഹരമായ കുടുംബബന്ധങ്ങളിലൂടെ പറഞ്ഞുതുടങ്ങിയ പരമ്പര, കോമഡിയും ആക്ഷനും, പ്രണയവുമെല്ലാം നിറഞ്ഞതോടെ ആരാധകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 'സാന്ത്വനം' വീട്ടിലെ 'ശിവനാ'ണ് പരമ്പരയില്‍ മാസ് കാണിക്കുന്ന കഥാപാത്രം. എന്നാല്‍ ഒരു അവസരം വന്നപ്പോള്‍ 'അപര്‍ണ്ണ'യും മാസ് കാണിക്കുകയാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

'അപര്‍ണ്ണ'യുടെ അച്ഛനായ 'തമ്പി'യായിരുന്നു പരമ്പരയിലെ വലിയ പ്രശ്‌നക്കാരന്‍. തന്റെ പ്രതികാരത്തേക്കാള്‍ വലുതാണ് തന്റെ മകളെന്ന് തിരിച്ചറിയുന്ന 'തമ്പി' പ്രശ്‍നങ്ങളില്‍ നിന്നെല്ലാം മാറാന്‍ ശ്രമിക്കുമ്പോള്‍, 'തമ്പി'യുടെ ചേച്ചിയായ 'രാജേശ്വരി' പുതിയ പ്രശ്‍നങ്ങള്‍ സൃഷ്‍ടിക്കുകയാണ്. തന്റെ ഗുണ്ടകളെ അയച്ച് തന്റെ ബിസിനസ് സ്ഥാപനത്തിലേക്ക് വിളിപ്പിച്ച് 'അപര്‍ണ്ണ'യുടെ ഭര്‍ത്താവായ 'ഹരി'യെ 'രാജേശ്വരി'യുടെ ഭീഷണിപ്പെടുത്തുകയായിരുന്നു. 'തമ്പി'യുടെ സ്വത്ത് ആഗ്രഹിച്ചല്ലേ 'ഹരി' 'അപര്‍ണ്ണ'യെ വിവാഹം കഴിച്ചത്, എന്നാല്‍ അതങ്ങ് മറന്നേക്കണം എന്ന തരത്തിലായുന്നു 'രാജേശ്വരി'യുടെ സംസാരം. താന്‍ ഇത്രനാള്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ലെന്നുമാണ് 'ഹരി' പറയുന്നത്. എന്നാല്‍ അപ്പോഴായിരുന്നു അപ്രതീക്ഷിതമായി 'രാജേശ്വരി'യുടെ ഗുണ്ടകളില്‍ ഒരാള്‍ 'ഹരി'യെ തൊഴിക്കുന്നത്.

പകരം വീട്ടാനായി 'ശിവന്‍' 'രാജേശ്വരി'യുടെ കടയിലേക്ക് പോയി ഗുണ്ടകളെ അടിക്കുകയും, 'രാജേശ്വരി'യോട് നല്ല രീതിക്കുതന്നെ സംസാരിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ 'രാജേശ്വരി'ക്ക് വലിയ താക്കീതും നല്‍കിയാണ് 'ശിവന്‍' മടങ്ങിയത്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും അവരോട് പകരം വീട്ടാനാണ് 'രാജേശ്വരി' ശ്രമിക്കുന്നത്. എന്നാല്‍ 'രാജേശ്വരി'യെ തടയാന്‍ തമ്പി ആത്മാര്‍ത്ഥമായി തന്നെ ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ വഴങ്ങുന്നില്ല.

'സാന്ത്വന'ത്തിലെ 'അഞ്ജലി'യുടെ ചിറ്റയായ 'ജയന്തി', 'രാജേശ്വരി'യില്‍ നിന്നും പ്രശ്‌നങ്ങള്‍ അറിയുന്നുണ്ട്. പരദൂഷണം കൈമുതലാക്കിയ 'ജയന്തി' സംഭവങ്ങള്‍ ഒന്നുമറിയാത്ത സാന്ത്വനം വീട്ടിലെ സ്ത്രീകളെ വിളിച്ച് അറിയിക്കുന്നു. 'ഹരി'യെ തല്ലിയെന്നും, ശേഷം 'ശിവനും' മറ്റും തല്ലുണ്ടാക്കാന്‍ പോയെന്നുമെല്ലാം അറിയുന്ന 'അപര്‍ണ്ണ' ആകെ ഷോക്ക് ആകുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണല്ലോ എന്നതുപോലും ഓര്‍ക്കാതെ 'അപര്‍ണ്ണ' തന്റെ സ്‍കൂട്ടിയുമെടുത്ത് വീട്ടിലേക്ക് പോകുന്നു. വല്ല്യേച്ചിയായ 'ദേവി' 'അപര്‍ണ്ണ'യെ തടയാന്‍ നോക്കുന്നെങ്കിലും ഒന്നും നടന്നില്ല.

സ്വന്തം വീട്ടിലേക്ക് 'അപര്‍ണ്ണ' കയറി ചെല്ലുമ്പോള്‍, 'തമ്പി'യും 'രാജേശ്വരി'യും മമ്മയും സംസാരിച്ച് നില്‍ക്കുകയായിരുന്നു. നേരേ മാസ് ലുക്കില്‍ കയറിച്ചെന്ന് 'അപര്‍ണ്ണ' അപ്പച്ചിയോട് ഗുണ്ടകളെ വിട്ട് 'ഹരി'യെ തല്ലിച്ചോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍ അവര്‍ തന്നെ അപമാനിച്ചെന്നും അതിനുള്ള പണി താന്‍ കൊടുത്തിരിക്കുമെന്നുമാണ് രാജേശ്വരി പറയുന്നത്. ശേഷം 'അപ്പച്ചി'യോട് കയര്‍ക്കുന്ന 'അപ്പു', അവരോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനും പറയുന്നുണ്ട്. 'അപ്പു' പുതിയ 'ശിവനാ'കുമോ എന്നാണ് പുതിയ പ്രൊമോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.