അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

സിനിമയിലും സീരിയലിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ശരത്ത് ദാസ്. 1993 മുതൽ അഭിനയലോകത്ത് സജീവമായ അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അവിസ്മരണീയമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, പ്രേക്ഷകർക്കുണ്ടായ ഒരു ഞെട്ടൽ അനുഭവം പങ്കുവയ്ക്കുകയാണ് ശരത്ത്. 

Add Asianetnews as a Preferred SourcegooglePreferred

അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു സർപ്രൈസായിരുന്നു ഈ വാർത്ത. യാതൊരു സൂചനകളും നൽകാതെ പെട്ടെന്ന് ഒരു ദിവസം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷവാർത്ത അറിയിക്കുകയായിരുന്നു ഇരുവരും. അതേ കുറിച്ചാണ് ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

"പ്രിയ ജി പി & ഗോപിക. അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഈ ഫോട്ടോസ് എടുക്കുമ്പോൾ, എനിക്കും അറിയില്ലായിരുന്നു, നിങ്ങൾ രണ്ടുപേരും ഈ 'സന്തോഷരഹസ്യം' ഉള്ളിൽ സൂക്ഷിക്കുകയായിരുന്നു എന്ന്. ഹാപ്പി ഫോര്‍ ബോത്ത് ഓഫ് യൂ" എന്നായിരുന്നു ശരത് ജിപിയേയും ഗോപികയേയും കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. അവര്‍ എല്ലാവരെയും ഞെട്ടിച്ചു, അതല്ലേ അവര്‍ക്ക് നല്ല പോലെ അഭിനയിക്കാന്‍ അറിയാമെന്ന് പറയുന്നത് എന്നായിരുന്നു പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ.

വരുന്നത് തീപ്പൊരി ഐറ്റം മക്കളെ..; മമ്മൂട്ടി ചിത്രത്തിൽ രാജ്‍ ബി ഷെട്ടിയും !

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശരത്ത് ദാസ് ഡബ്ബിങ് ആർടിസ്റ്റ് കൂടിയാണ്. 27 വർഷത്തോളമായി അഭിനയലോകത്തുണ്ട്. കുറച്ചുനാളായി സിനിമകളിൽ സജീവമല്ലാത്ത ശരത്ത് ഒടുവിൽ അഭിനയിച്ചത് മച്ച് ബോക്സ് എന്ന സിനിമയിലാണ്. ഭദ്ര എന്ന പരമ്പരയ്ക്ക് ശേഷം ശ്രീകല ശശിധരൻറെ തിരിച്ചുവരവ് പരമ്പര കൂടിയായ ബാലനും രമയിലുമാണ് നിലവിൽഅഭിനയിക്കുന്നത്. അമ്പതോളം സിനിമകളിൽ ഡബ്ബിങ് ആർടിസ്റ്റായിട്ടുമുണ്ട് ശരത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..