അവതാരകയായി തിളങ്ങിയ അശ്വതിയുടെയും ആദ്യ അഭിനയ സംരഭമായിരുന്നു ചക്കപ്പഴം. 

രൊറ്റ പരമ്പര കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സബിറ്റ ജോർജ് അഥവാ പ്രേക്ഷകരുടെ ലളിതാമ്മ. ചക്കപ്പഴം എന്ന സറ്റൈർ പരമ്പരയിൽ സുപ്രധാനമായ അമ്മ വേഷത്തിലാണ് സബിറ്റ എത്തുന്നത്. പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സബിറ്റയുടെ ലളിതാമ്മയുടെ വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

ഇപ്പോഴിതാ സബിറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് അവതാരക അശ്വതി ശ്രീകാന്ത്.'നല്ലൊരു മനുഷ്യനായ, അമ്മയായ, സ്നേഹമുള്ള സഹോദരിയായ എല്ലാത്തിനും ഉപരിയായി പ്രിയപ്പെട്ട കൂട്ടുകാരിയായ നമ്മുടെ ലളിതാമ്മയക്ക് ജന്മദിനാശംസകൾ... എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കും... പിന്നെ നിങ്ങൾക്കറിയാമല്ലോ വയസ് വെറും അക്കങ്ങൾ മാത്രമാണെന്ന്...'- എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

പരമ്പരയിലെ മരുമകളും അമ്മായി അമ്മയും തമ്മിലുള്ള കെമിസ്ട്രി ആരാധകർ ഏറെ ആസ്വദിക്കുന്നതാണ്. എന്നാൽ സ്ക്രീനിന് പുറത്തും ഇരുവരുടെയും ബോണ്ട് പ്രേക്ഷകർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ കാണുന്നുണ്ട്. അവതാരകയായി തിളങ്ങിയ അശ്വതിയുടെയും ആദ്യ അഭിനയ സംരഭമായിരുന്നു ചക്കപ്പഴം. 

View post on Instagram

ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികൾ ചക്കപ്പഴം ഏറ്റെടുത്തത്. ഏറെ പ്രേക്ഷക പ്രിയം നേടിയ പരമ്പരയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകുമാർ ആണ്. ഇതിനോടകം തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യതയാണ് പരമ്പയക്ക് ലഭിക്കുന്നത്.