Asianet News Malayalam

'സ്ത്രീകള്‍ക്ക് തമ്മില്‍ ഈഗോയാണ്, അതാണ് പുറത്താകുന്നതില്‍ മിക്കവരും സ്ത്രീകളാകുന്നത്' : അശ്വതി

 'എന്താണ് ബിഗ്‌ബോസ് എവിക്ഷനില്‍ മുഴുവനും സ്ത്രീകള്‍ എത്തിപ്പെടുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

Aswathy presilla talking about biggboss malayalam season three
Author
Kerala, First Published Apr 20, 2021, 4:45 PM IST
  • Facebook
  • Twitter
  • Whatsapp

ഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായികയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ബിഗ് ബോസിന്റെ സജീവ പ്രേക്ഷകയുമാണ്. മൂന്നാം സീസണ്‍ അതിന്റെ ഉച്ചതയില്‍ എത്തിയിരിക്കെ ഷോയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളൊക്കെ അശ്വതി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

'എന്താണ് ബിഗ്‌ബോസ് എവിക്ഷനില്‍ മുഴുവനും സ്ത്രീകള്‍ എത്തിപ്പെടുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. സത്രീകള്‍ തമ്മിലെ ഐക്യമില്ലായ്മയാണ് ചോദ്യത്തിന് ഉത്തരമെന്നവണ്ണം അശ്വതി പറയുന്നത്., എല്ലാവര്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈഗോയും മറ്റൊരു കാരണമായി അശ്വതി പറയുന്നുണ്ട്. കൂടെതന്നെ പ്രേക്ഷകരെല്ലാം ഡിംപലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളുമുയര്‍ത്തുമ്പോള്‍ എന്തായിരിക്കും, ലാലേട്ടന്‍ ഡിംപലിന്റെ വസ്ത്രത്തെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്നും അശ്വതി ചോദിക്കുന്നുണ്ട്. അശ്വതിയുടെ കുറിപ്പിലൂടെ തുടര്‍ന്ന് വായിക്കാം.

''ബിഗ്ബോസ് തുടങ്ങിയ നാള്‍ മുതലുള്ള എവിക്ഷനില്‍ പോയത് മുഴുവന്‍ സ്ത്രീകള്‍ ആണ്. എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടന്‍ തുടങ്ങിയത്. സന്ധ്യയോടായിരുന്നു ചോദ്യം. അവര്‍ക്കണല്ലോ ആ സംശയം കൂടുതല്‍. വെറോന്നുല്ല സ്ത്രീകള്‍ക്ക് അന്യോന്യം തമ്മിലൊരു കോര്‍ഡിനേഷന്‍ ഇല്ലാ ഫുള്ള് ഈഗോ അതന്നെ. ലാലേട്ടന് എപ്പോളും ഡിമ്പലിന്റെ ഡ്രെസ്സിനോട് ഒരു പ്രിയം കൂടുതല്‍ ആണല്ലേ? ഡിമ്പല്‍ ആണേല്‍ ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ ഒരു സൈഡിലൂടെ പാല് മറ്റൊരു സൈഡിലൂടെ തേന്‍ എന്നിവ കോരി ഒഴിക്കും എന്നു എനിക്ക് മാത്രാണോ തോന്നുന്നത്. ഞാന്‍ കുറ്റം പറഞ്ഞതല്ല ട്ടോ, ഒരു സത്യം പറഞ്ഞു അത്രന്നെ.

എന്റെ പൊന്നു ലാലേട്ടാ സ്‌ട്രോങ്ങ് ആകു സ്‌ട്രോങ്ങ് ആകുവെന്ന് നിങ്ങള്‍ക്ക് പറയാം. ഞങ്ങള്‍ക്കൊന്നും അനങ്ങാന്‍ വയ്യ. കഴിഞ്ഞ പത്തറുപതു ദിവസായി അങ്ങിങ് ഇരുന്നു നോമിനേഷന്‍ ഡിസ്‌കസ് ചെയ്യാനേ അറിയൂ. ശീലായി അതാണ്. പിന്നെ നിവര്‍ത്തിയില്ലാതെ ടാസ്‌കില്‍ ദേഹം അനക്കുന്നതാണ്. റംസാന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രമ്യ എണീറ്റു നിന്നു.. ബാക്കി ആരുമില്ല.. ഡിമ്പല്‍ എന്തെ എണീറ്റില്ല. രമ്യയും ഡിമ്പലും ആണു അത് ഡിസ്‌കസ് ചെയ്തത് അല്ലെ. മിടുക്കി രമ്യ.. ഒള്ളത് തുറന്നു പറഞ്ഞു. റംസന്റെ പോടീ വിളി ചോദ്യം ചെയ്തു. ആ...യ്യാ നല്ല ചോദ്യം ചെയ്യല്. ഇപ്പൊ ലൈസന്‍സും കിട്ടി വിളിച്ചോളാന്‍. സ്‌നേഹത്തോടെ ആണത്രേ. മൊത്തത്തില്‍ സ്‌നേഹ മയം ആണുട്ടോ, ഒരു മാടപ്രാവിനെ കൂടി പറത്തി വിടായിരുന്നു ഇടയില്‍ക്കൂടെ. മ്മ്.. ക്യാപ്റ്റന്‍സി ഗെയിം, പെയിന്റ് വാരി ഒരു വലിയ വൈറ്റ് ക്യാന്‍വാസില്‍ ഒഴിക്കുക, മൂന്നുപേര്‍ക്കും മൂന്നു കളര്‍. അവസാനം ഏതു കളര്‍ ആണു കൂടുതലായി കാണുന്നത് അതൊഴിച്ച ആള് ക്യാപ്റ്റന്‍.. നല്ല കളി..അഡോണി ക്യാപ്റ്റന്‍ അപ്പോള്‍ പ്രൊമോയില്‍ കണ്ടപോലെ അഡോണിയും സന്ധ്യേം പോണില്ലേ.''

ബിഗ്‌ബോസ് തുടങ്ങിയ നാൾ മുതലുള്ള എവിക്ഷനിൽ പോയത് മുഴുവൻ സ്ത്രീകൾ ആണു. എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടൻ തുടങ്ങിയത്....

Posted by Aswathy on Sunday, 18 April 2021
Follow Us:
Download App:
  • android
  • ios