Asianet News MalayalamAsianet News Malayalam

'അത് സൂര്യയുടെ ക്യൂട്ട് എക്‌സ്‌പ്രെഷനായിരുന്നു': അശ്വതി പറയുന്നു

ബിഗ്‌ബോസ് മൂന്നാം സീസണിനെ നിരന്തരമായി വീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ചുരുക്കംചില താരങ്ങളിലൊരാളാണ് അശ്വതി. 

Aswathy shared a detailed note on recent biggboss talent show
Author
Kerala, First Published Apr 14, 2021, 6:59 PM IST

ബിഗ്‌ബോസ് മൂന്നാം സീസണിനെ നിരന്തരമായി വീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ചുരുക്കംചില താരങ്ങളിലൊരാളാണ് അശ്വതി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എല്ലാവര്‍ക്കും ഹവ്വാ മോര്‍ണിംഗ് എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് പെട്ടെന്നാണ് വൈറലായത്. ബിഗ്‌ബോസിലെ ടാലന്റ് ഷോ അടിസ്ഥാനമാക്കിയുള്ള കുറിപ്പില്‍, നിഷ്പക്ഷമായുള്ള വിലയിരുത്തലുകളാണ് അശ്വതി ചെയ്യുന്നത്. ടാലന്റ് ഷോയിലുള്ള മിക്ക ആളുകളേയും അശ്വതി കുറിപ്പിലൂടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. സന്ധ്യയുടെ ഡാന്‍സ്, സൂര്യയുടെ കഥാപ്രസംഗം, നോബിയുടെ കിടിലനായ പെര്‍ഫോമന്‍സ്, കയ്യടിനേടിയ അനൂപിന്റെ അല്‍ഷിമേഴ്‌സ് രോഗി തുടങ്ങി എല്ലായിടവും അശ്വതി കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എണ്‍പത് ദിവസത്തിലേക്കടുക്കുന്ന ബിഗ് ബോസില്‍ എല്ലാവരുംതന്നെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അശ്വതിയുടെ കുറിപ്പിലൂടെ കൂടുതല്‍ വായിക്കാം.

കുറിപ്പിങ്ങനെ

''എല്ലാര്‍ക്കും ഹവ്വ മോര്‍ണിംഗ്. സന്ധ്യയുടെ പെര്‍ഫോമന്‍സ്. മോണോ ആക്ട്, ഡാന്‍സ് . ഭാവങ്ങള്‍ ഗംഭീരം??, ഡാന്‍സ് പിന്നെ നമ്മള്‍ തുടക്കം മുതല്‍ കാണുന്നതാണല്ലോ. പൊളി ഫിറോസിന്റെ ചോദ്യത്തിന് തെറ്റ് പറയാന്‍ പറ്റില്ല. ഒരു കാണിക്ക് തോന്നുന്നത് ചോദിക്കാമല്ലോ ല്ലെ. സജ്ന സന്ധ്യ തര്‍ക്കം എന്തിനു സന്ധ്യ ഇന്ന് അതെടുത്തു പറയാന്‍ പോയതെന്ന് മനസിലായില്ല. എനിക്ക് തോന്നിയത് സന്ധ്യയുടെ പെര്‍ഫോമന്‍സ് ചോദ്യം ചെയ്തതിന്റെ ഒരു ദേഷ്യം തീര്‍ത്തത് ആയിട്ടാണോ എന്നാണ്. നോബിചേട്ടന്റെ പെര്‍ഫോമന്‍സ് പൊളിച്ചടുക്കി കടുക് വറുക്കും എന്നുറപ്പായിരുന്നു. അത് തന്നെ സംഭവിച്ചു. ഓരോരുത്തരേം ഒബ്‌സെര്‍വ് ചെയ്തു അവതരിപ്പിച്ചതിനു ഒരു വല്ല്യ കയ്യടി.

സൂര്യയുടെ പെര്‍ഫോമന്‍സ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു. എനിക്ക് ഡാന്‍സ് ആണ് കൂടുതല്‍ ഇഷ്ട്ടമായതു.നല്ല ക്യൂട്ട് എക്‌സ്പ്രഷന്‍സ് ആയിരുന്നു. വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി. പൊളി ഫിറോസ് തര്‍ക്കിച്ചതു വളരെ ശരിയായിരുന്നു. പതിമൂന്ന് ആര്‍ട്ടിസ്റ്റുകള്‍ക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോള്‍ കണക്കു വേണമായിരുന്നു. സത്യമായിട്ടും കേള്‍ക്കുമ്പോള്‍ പ്രയാസം ആയിരുന്നു 'ബാക്കി ഉള്ളോര്‍ക്കു കൊടുത്തു പോയി അതുകൊണ്ട് ഇല്ലാ കേട്ടോ' എന്ന്, എന്തൊരു മോശമാണ് കോയിന്‍സ് കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കണ്ട. കിടിലു പറഞ്ഞു അനാവശ്യ ടോക്ക് ആണെന്ന്.അല്ലാ.. അത് ആവശ്യം തന്നെ ആയിരുന്നു.

അനൂപിന്റെയും സായിയുടെയും പെര്‍ഫോമന്‍സ് ബി ബി പ്ലസ്സില്‍ ആയിരുന്നു. അനൂപ് ഒരു അല്‍ഷിമേഴ്സ് രോഗി എങ്ങനെ ആയിരിക്കും എന്നു തന്റെ രീതിയില്‍ അഭിനയിച്ചു കാണിക്കുക ആയിരുന്നു.നന്നായി പെര്‍ഫോം ചെയ്തു.പക്ഷെ ഒരല്‍പ്പം കൂടെ നന്നാക്കാമായിരുന്നു. എന്നാല്‍ തെറ്റു അങ്ങനെ പറയാനുമില്ലാതെ ചെയ്തു 'ഡിമ്പല്‍ 'അസുഖം' എന്ന വേര്‍ഡ് യൂസ് ചെയ്യരുത് എന്നു പറഞ്ഞു എന്താണ് അതിലെ പ്രശനം എന്നു എനിക്ക് മനസിലായില്ല. നോബി ചേട്ടന്‍ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. നമ്മള്‍ സാധാരണ സംസാരിക്കുന്നതു പോലെ അല്ലെ പറഞ്ഞുള്ളു. അടുത്തത് സായി ആയിരുന്നു. ഞാന്‍ എന്താ പറയുക.. എനിക്കിഷ്ട്ടമായില്ല. ആദ്യം മരിച്ചു എന്നുമനസിലാക്കി ആത്മാവ് എണീറ്റു നിന്നു പറഞ്ഞ ഡയലോഗ് 'ഞാന്‍ മരിച്ചു' സത്യം പറഞ്ഞാല്‍ കോമഡിയില്‍ അവതരിപ്പിക്കുക ആണെന്ന് തെറ്റുധരിച്ചു ചിരിച്ചുപോയി. പക്ഷെ കോമഡി അല്ലായിരുന്നു. നല്ലൊരു തീം ആയിരുന്നു തിരഞ്ഞെടുത്തത്. അതിനനുസരിച്ചുള്ള പെര്‍ഫോമന്‍സ് അല്ലായിരുന്നു. കൂടുതല്‍ പറയുന്നില്ല ശോകം ആയിരുന്നു. വേറാരും ഒള്ളത് തുറന്നു പറയില്ല എന്നു നമുക്കറിയാം. പൊളി ഫിറോസ് എങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.. പറഞ്ഞില്ല.

റംസാന്റെ കോയിന്‍ തീര്‍ന്ന റീസണ്‍ എന്താണെന്നു എനിക്ക് മനസിലായില്ല. കോയിന്‍ കൊടുത്തില്ല. ഋതു ജയിലില്‍ പോകുമെന്ന് കിടിലു അങ്ങ് തീരുമാനിച്ചു. മോശം പെര്‍ഫോമന്‍സിനു ആണ് പോകേണ്ടത് എങ്കില്‍ രമ്യ,സായി, ഋതു ഇവര്‍ മൂന്നുപേരെയും ആയിരിക്കും ഞാന്‍ പറയുക. മുഖത്തു നോക്കി പൊളി ഫിറോസിന്റെയും സജ്നയുടെയും പെര്‍ഫോമന്‍സ് സമയത്തു പറയാതെ ഒളിച്ചിരുന്ന് മൂന്നുപേരുംകൂടെ (കിടിലു, സന്ധ്യ, റംസാന്‍)പറയുന്നു എന്ത് പരിപാടി ആണത്. 'നമ്മള്‍ അയാള്‍ പറയുന്നത് പോലെ പറയില്ല' ത്രെ റംസാന്‍ പറഞ്ഞത്. ടാസ്‌കുകളില്‍ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ. സന്ധ്യക്കും ഇഷ്ട്ടമായില്ല പോലും, എന്നിട്ടു അവരുടെ മുന്നില്‍ പറഞ്ഞതോ.''

എല്ലാർക്കും ഹവ്വ മോർണിംഗ്!!😝 സന്ധ്യയുടെ പെർഫോമൻസ്. മോണോ ആക്ട്, ഡാൻസ് . ഭാവങ്ങൾ ഗംഭീരം👌, ഡാൻസ് പിന്നെ നമ്മൾ തുടക്കം മുതൽ...

Posted by Aswathy on Friday, 9 April 2021
Follow Us:
Download App:
  • android
  • ios