സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അശ്വതി

ഇന്ന് ടെലിവിഷൻ രം​ഗത്ത് പ്രവർത്തിക്കുന്നവരിൽ വലിയ ജനപ്രീതി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയിൽ നിന്നും പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. അശ്വതിയുടെ മിക്ക അഭിമുഖങ്ങളും ഇക്കാരണത്താൽ ശ്രദ്ധ നേടാറുണ്ട്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധി സ്ത്രീകള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. 

View post on Instagram

സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമായ താരത്തിന്‍റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്തൊരുമാറ്റം, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ല എന്ന് തുടങ്ങി അശ്വതിയുടെ മേക്കോവറിനെ പ്രശംസിച്ചുള്ള കമന്‍റുകളുമായാണ് ആരാധകര്‍ എത്തുന്നത്. 

വസ്ത്രധാരണത്തിൻറെ പേരിൽ മുന്‍പ് മോശം കമന്‍റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള താരം അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 'ആദ്യത്തെ ഷോകൾ അങ്ങനെയായത് കൊണ്ട് ആളുകൾ വിചാരിച്ചു ഞാനെപ്പോഴും സാരി ധരിക്കുന്ന ആളാണെന്ന്. അത് കഴി‍ഞ്ഞ് ഇതിൽ നിന്ന് മാറി ഒരു കോസ്റ്റ്യൂം പോലും എനിക്കിടാൻ‌ പറ്റാതായി. ഇവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഞാന്‍ ആദ്യം ശ്രമിച്ചിരുന്നു. പിന്നെ മനസ്സിലായി അതിലൊരു കാര്യവുമില്ല. ഇതെന്റെ ജീവിതമാണ്', അശ്വതി പറഞ്ഞിരുന്നു. രണ്ടാമത് ഗർഭിണി ആയ ശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന താരം അടുത്തിടെയാണ് ബിഗ്‌സ്‌ക്രീനിലും സജീവമാകുന്നത്.

ALSO READ : ബോക്സ് ഓഫീസ് പോര് വീണ്ടും കനക്കും; 'ഡങ്കി'ക്കും 'സലാറി'നുമൊപ്പം മറ്റൊരു ബിഗ് ബജറ്റ് ചിത്രവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക