Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസ് പോര് വീണ്ടും കനക്കും; 'ഡങ്കി'ക്കും 'സലാറി'നുമൊപ്പം മറ്റൊരു ബിഗ് ബജറ്റ് ചിത്രവും

ജവാന്‍റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ഡങ്കി

aquaman 2 to be released on the same weekend with salaar and dunki shah rukh khan prabhas nsn
Author
First Published Sep 26, 2023, 2:28 PM IST

ബോളിവുഡ് എന്നോ തെന്നിന്ത്യന്‍ ചിത്രങ്ങളെന്നോ വ്യത്യാസമില്ലാതെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പരമാവധി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന സമയമാണിത്. അതിന് അവര്‍ ആദ്യം നോക്കുന്നത് ഒരു സോളോ റിലീസിന് ആണ്. പാന്‍ ഇന്ത്യന്‍ റിലീസുകളുടെ കാലമായതിനാല്‍ മറുഭാഷകളിലെ അപ്കമിംഗ് ലൈനപ്പും ഓരോ ഭാഷാ ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ മുഖവിലയ്ക്കെടുക്കുന്ന ഘടകമാണ്. എന്നാല്‍ വന്‍ ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ അത്തരത്തിലൊരു ബോക്സ് ഓഫീസ് പോരിന് കളമൊരുങ്ങുകയാണ്.

ജവാന്‍റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി, പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്നിവയാണ് ഒരേദിവസം തിയറ്ററുകളില്‍ എത്തുക. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ആണ് ഇരുചിത്രങ്ങളും എത്തുക. ഇതില്‍ ഡങ്കിയുടെ റിലീസ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സലാറിന്‍റെ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. എന്നാല്‍ ചിത്രം ഡിസംബര്‍ 22 ന് എത്തുമെന്ന് രാജ്യമൊട്ടാകെയുള്ള തിയറ്റര്‍ ഉടമകള്‍ക്ക് സലാര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെയില്‍ നിന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

രണ്ട് ബിഗ് റിലീസുകള്‍ ഒരുമിച്ചെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ കൂട്ടത്തില്‍ മറ്റൊരു ബിഗ് കാന്‍വാസ് ചിത്രം കൂടി ആ വാരാന്ത്യത്തില്‍ എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഹോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിങ്ഡം ആണ് അത്. എന്നാല്‍ ഡങ്കിയും സലാറും എത്തുന്നതിന് രണ്ട് ദിവസം മുന്‍പ് അക്വാമാന്‍ എത്തും. ഡിസംബര്‍ 20 ആണ് റിലീസ് തീയതി. 

ALSO READ : ആറ്റ്ലിക്ക് ഹോളിവുഡില്‍ നിന്ന് വിളി വരാന്‍ കാരണം 'ജവാനി'ലെ ആ രംഗം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios