മകള്‍ പദ്മയൊന്നിച്ചുള്ള ചിത്രങ്ങളാണ് അശ്വതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.  ഫ്രോക്കിട്ടുള്ള അമ്മയും മകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയിരുന്നു എന്ന് പറയുന്നതായിരിക്കും ഏറെ ശരിയായത്. കാരണം മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു. ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റുമായി താരത്തിന്റെ മകള്‍ പദ്മയും ആരാധകരുടെ മനം കവരാറുണ്ട്.

കഴിഞ്ഞ ദിവസം മകള്‍ പദ്മയൊന്നിച്ചുള്ള ചിത്രങ്ങളാണ് അശ്വതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. കറുപ്പില്‍ വെള്ള പുള്ളികളുള്ള ഫ്രോക്കിട്ട അമ്മയും, മഞ്ഞയില്‍ കാര്‍ട്ടൂണ്‍ വര്‍ക്കുള്ള ഫ്രോക്കിട്ട മകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ടാളും കുട്ടികളെ പോലെതന്നെയുണ്ട്, കുട്ടിയേതാണെന്നാണ് മനസ്സിലാകാത്തത് എന്നെല്ലാമാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നത്

View post on Instagram

മകളേയും തോളിലേറ്റി ജോലിക്കു പോയിരുന്ന സമയത്തെപ്പറ്റി കുറച്ചുനാള്‍മുന്നേ അശ്വതി പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. നോക്കാന്‍ ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനേയും കൊണ്ടായിരുന്നു റേഡിയോ സ്റ്റുഡിയോയില്‍ പോയിരുന്നതെന്നും, രാത്ര ശിവരാത്രിയാക്കിയിട്ട് പണിക്കു പോകുമ്പോള്‍ തോളിലും കയറിയിരിക്കും എന്നായിരുന്നു പദ്മയെക്കുറിച്ച് അശ്വതി പങ്കുവച്ച വാക്കുകള്‍.