ചെന്നൈ: തമിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ബിഗില്‍. മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ വിജയ് നായകനായി എത്തുന്ന ചിത്രം ഒരു സ്പോര്‍ട്സ് പ്രമേയം കൂടിയാണ് പങ്കുവയ്ക്കുന്നത്. തെറി, മെരസല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി വിജയ്ക്കൊപ്പം ചെയ്യുന്ന ചിത്രമാണ് ബിഗില്‍.

ഇപ്പോള്‍ മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഒരു പൊതുസ്വഭാവം പുതിയതായി എത്തുന്ന ചിത്രമായ ബിഗിളിലും ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.  ആറ്റ്ലിയുടെ ആദ്യ മൂന്ന് ചിത്രങ്ങള്‍ക്കും ഒരു പൊതു സ്വഭാവമുണ്ട്. ഇത് പ്രകാരമാണെങ്കില്‍ നയന്‍താരയ്ക്ക് പടത്തിനിടയില്‍ മരണമായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ചിത്രത്തിലെ ഒരു പ്രധാന നായികയെ അറ്റ്ലി ചിത്രങ്ങളില്‍ കൊല്ലുന്ന ഒരു പ്രവണതയുണ്ട്. ബിഗിലില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ബിഗിലില്‍ നയന്‍താരയെ കാത്തിരിക്കുന്നതും ഈ അവസ്ഥ തന്നെയാകുമോയെന്നാണ് ആരാധകരുടെ സംശയം. 

രാജാ റാണിയില്‍ നസ്രിയ വണ്ടിയിടിച്ചു മരിക്കുന്നതും, തെറിയില്‍ സമാന്തയെ വെടിവെച്ചു കൊല്ലുന്നതും, മെരസലില്‍ നിത്യാമേനോന്‍ മരണപ്പെടുന്നതുമായിരുന്നു ഉണ്ടായിരുന്നത്. വിജയുടെ നായികയായി നയന്‍താര എത്തുമ്പോള്‍ നയന്‍താരയെയും ആറ്റ്ലി ഇല്ലാതാക്കുമോയെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.