ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ വല്ലത്തിയായാണ് മലയാളികൾക്ക് ശാലു കുര്യൻ സുപരിചിതയായത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി. 

വിവാഹം കഴിഞ്ഞ ശേഷവും അഭിനയം തുടർന്ന ശാലു അടുത്തിടെയാണ് താരംകാമറയ്ക്ക് മുമ്പിൽ നിന്ന് മാറിനിന്നത്. ഇടവേള എടുത്ത താരത്തോട്, അവസാനമായി വേഷമിട്ടുകൊണ്ടിരുന്ന തട്ടീം മുട്ടീം പരമ്പരയിൽ ഇനി ഉണ്ടാകില്ലേ എന്ന സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. 

ഇതിനിടയിലാണ് താൻ കുഞ്ഞിന് ജന്മം നൽകിയ വിവരം താരം പങ്കുവയ്ക്കുന്നത്. കുഞ്ഞിന് രണ്ടുമാസം ആയെന്നും അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും ഇൻസ്റ്റഗ്രാമിലൂടെ ശാലു പറയുന്നു. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയ പേര്. കുഞ്ഞ് കൈ ചേർത്ത് പിടിച്ച ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയായിരുന്നു ശാലുവിന്റെ ആദ്യ അഭിനയസംരഭം. പിന്നീട് തിങ്കളും താരകങ്ങളും എന്ന പരമ്പരയിലും അഭിനയിച്ചു. തുടർന്നായിരുന്നു ശേഷമായിരുന്നു കരിയർ ബ്രേക്കായ വർഷയെന്ന് കഥാപാത്രം തേടിയെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShaluKurian (@shalumelvin)

സരയൂവിലെ രജനി ഇന്ദിരയിലെ ജലറാണി എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. 2017-ൽ ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. റാന്നി സ്വദേശിയാണ് ഭർത്താവ് മെൽവിൻ ഫിലിപ്പ്. കൊച്ചിയിലെ ഹോട്ടലിൽ പിആർ മാനോജരാണ് അദ്ദേഹം.