Asianet News MalayalamAsianet News Malayalam

ബാലയും സീക്രട്ട് ഏജന്റും ആറാട്ട് അണ്ണനും എന്താണ് പുതിയ ബെൽറ്റിന് പിന്നില്‍ ? ബാല പറയുന്നു.!

എന്നാല്‍ ഈ ചിത്രം വന്നതിന് പിന്നാലെ ഇത് ബാലയുടെ പുതിയ ബെല്‍റ്റാണ് എന്നും, ഉണ്ണി മുകുന്ദനെതിരെയാണ് എന്നും ചിലര്‍ കമന്‍റുമായി രംഗത്ത് എത്തിയിരുന്നു. ഈ ചിത്രത്തിന് അടിയില്‍ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അടക്കം രംഗത്ത് എത്തിയിരുന്നു. 

bala clarification on viral post with vlogger secret agent and arrattu annan vvk
Author
First Published Feb 2, 2023, 8:57 AM IST

കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ബാലയ്ക്കൊപ്പം ഉള്ളത്.

തന്‍റെ വീട്ടിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്. 

എന്നാല്‍ ഈ ചിത്രം വന്നതിന് പിന്നാലെ ഇത് ബാലയുടെ പുതിയ ബെല്‍റ്റാണ് എന്നും, ഉണ്ണി മുകുന്ദനെതിരെയാണ് എന്നും ചിലര്‍ കമന്‍റുമായി രംഗത്ത് എത്തിയിരുന്നു. ഈ ചിത്രത്തിന് അടിയില്‍ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അടക്കം രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഇതില്‍ വിശദീകരണവുമായി നടന്‍ ബാല രംഗത്ത് എത്തിയത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഈ ചിത്രത്തിന് പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

സത്യമായി ഈ വിഷയവുമായി എനിക്ക് അറിയില്ല. നിങ്ങള്‍ തന്നെ പറയൂ എന്താണെന്ന്. ഈ ഫോട്ടോ ഇട്ടത് ഉണ്ണി മുകുന്ദനെതിരെയാണ് എന്ന് സംശയമുണ്ടോ. ഞാന്‍ അങ്ങനെ ഒരു ബെല്‍റ്റ് ഉണ്ടാക്കി ആര്‍ക്കെതിരെയും സംസാരിക്കില്ല. ബാല പിന്നില്‍ നിന്ന് കുത്തില്ല. അടിക്കാനാണെങ്കില്‍ നേരിട്ട് മുന്നില്‍ വരും. ഉണ്ണി മുകുന്ദന്‍ അടുത്തിടെ രണ്ട് ഇന്‍റര്‍വ്യൂ കൊടുത്തു.  ബാലയ്ക്ക് കംഫേര്‍ട്ട് ആണെങ്കില്‍ ബാലയുടെ കൂടെ അഭിനയിക്കും എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു കഴിഞ്ഞു. അത് ഇനി പൊളിക്കേണ്ട കാര്യമില്ല - ബാല പറയുന്നു,

സീക്രട്ട് ഏജന്‍റ് എന്ന സായി എന്നെ വിളിച്ച് ഹയാത്തില്‍ ഉണ്ട് ഒന്ന് കാണണം എന്ന് പറഞ്ഞു. ഇന്‍റര്‍വ്യൂ എടുക്കാനൊന്നും അല്ല. അതേ സമയം സന്തോഷ് വര്‍ക്കി എന്നെ പറ്റി പണ്ട് വളരെ മോശമായി പറഞ്ഞതാണ്. പിന്നെ അദ്ദേഹം എന്‍റെ വീട്ടില്‍ വരാറുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം തോന്നിയാല്‍ എന്‍റെ അടുത്ത് വരാറുണ്ട്. എന്‍റെ വീട്ടില്‍ വരുന്നവരെ ഞാന്‍ സ്വീകരിക്കും അതില്‍ എന്താണ് വിവാദം. 

ഈ രണ്ടുപേരും ഉണ്ണി മുകുന്ദനെതിരെ സംസാരിച്ചവരാണ് അതാണ് ഈ ചിത്രം വിവാദമായത് എന്ന ചോദ്യത്തിന് ഞാനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിക്കുമെന്നും, അന്ന് തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യം ഓപ്പണായി പറഞ്ഞു.  ഞാന്‍ സ്മോള്‍ ബോയി എന്ന് പറഞ്ഞത് അവന്‍റെ പ്രായത്തെക്കുറിച്ചാണ്. നല്ല സ്ക്രിപ്റ്റ് വന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കും. പലരും എന്നെ മുന്നില്‍ നിര്‍ത്തിയാണ് അന്ന് അത് ചെയ്തത്. ഞാന്‍ അത് പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നിലുള്ളവര്‍ എല്ലാം ഓടിപ്പോയി.

എന്‍റെ വീട്ടിന് മുന്നില്‍ ഉണ്ണി മുകുന്ദനോ, ആറാട്ട് അണ്ണനോ, സായിയോ  വന്നാല്‍ അവര്‍ അതിഥികളാണ്. അവര്‍ക്ക് ഭക്ഷണം നല്‍കി വിടുന്നതാണ് തമിഴ് സംസ്കാരം. അവര്‍ വന്നു സംസാരിച്ചു. ഭക്ഷണം കഴിച്ച് പിരിഞ്ഞു. അതാണ് സംഭവിച്ചത് - ബാല പറയുന്നു. 

'നമ്മൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ, കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ്'; ഹണി റോസ്

'നടന്‍ ബാല പുതിയ ബെല്‍റ്റില്‍': ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Follow Us:
Download App:
  • android
  • ios