ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയും അർജുനും

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷവും സൗഭാഗ്യയ്ക്കുണ്ട്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യയും അർജുനും. മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല. ആറാം മാസം ഗർഭിണിയായിരിക്കെ നിറവയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ഒരു കുറിപ്പും വീഡിയോക്കൊപ്പം താരം പങ്കുവയ്ക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗഭാഗ്യയുടെ കുറിപ്പ്

'ഗർഭധാരണത്തിന്‍റെ ആറാം മാസത്തിൽ മുഴുമണ്ഡലത്തിൽ ബാലൻസ് ചെയ്യുക എന്നത് ബുദ്ധിമുട്ടായി തോന്നുന്നു. കാൽവിരലുകളിൽ 89 കിലോയുള്ള എന്നെ സന്തുലിതമായി നിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇപ്പോഴാണെങ്കിൽ അതിൽ എന്‍റെ വയറിനും പങ്കുണ്ട്. ഞാൻ മുന്നോട്ടായാൻ ശ്രമിക്കുമ്പോൾ സന്തുലനം നഷ്ടപ്പെടുന്നു. 

പെൽവിക് ഏരിയയിലെ വേദനയും ഈ മാസങ്ങളിൽ പ്രശ്നമാണ്. മുഴുമണ്ഡലത്തിൽ ഇരിപ്പ് അത്ര സുഖമല്ല. അതേസമയം, ഗർഭകാലം ഉടനീളം നൃത്തംചെയ്ത എന്‍റെ അമ്മയെ ഓർക്കുമ്പോൾ, സ്വയം പ്രചോദനമാകുന്നു. എനിക്ക് മണ്ടി അടവുകൾ ഒരിക്കലും പ്രശ്നമായിരുന്നില്ല.

എന്നാൽ ഇപ്പോൾ വയറിലും സ്തനങ്ങളിലും അനുഭവപ്പെടുന്ന വേദനയും വിളർച്ചയും പ്രാക്ടീസിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അപകടഭയമാണ് പകുതി ആത്മവിശ്വാസവും ഇല്ലാതാക്കുന്നത്.. എങ്കിലും, എനിക്ക് ഇത്രത്തോളം പെർഫോം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഇതെന്‍റെ കുഞ്ഞിന് അഭിമാനിക്കാവുന്ന വിഷയമായിരിക്കും, തീർച്ച.- എന്നും സൗഭാഗ്യ കുറിക്കുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona