ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ അടുപ്പമാണ് ഇരുവരുടേതും

ബീന ആന്റണിയും മനോജ് കുമാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വ്യക്തിപരമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി അവന്തികയുമായി തനിക്കുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് ബീന ആന്‍റണി അടുത്തിടെ പറഞ്ഞിരുന്നു. മകനെക്കൂടാതെ തനിക്കുള്ള മകള്‍ എന്നാണ് ബീന ആന്‍റണി അവന്തികയെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ നാളുകൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവെക്കുകയാണ് ബീന ആന്റണിയും അവന്തികയും. 

കുറെ നാളുകൾക്ക് ശേഷം എന്ന ക്യാപ്‌ഷനോടെയാണ് പോസ്റ്റ്‌. വീഡിയോയിൽ തങ്ങൾ ചെറിയൊരു പിണക്കത്തിലായിരുന്നെന്നും പറയുന്നുണ്ട്. ബീന അത് പറയുമ്പോൾ അവന്തിക സോറി എന്ന് പറഞ്ഞ് ബീനയെ കെട്ടിപ്പിടുക്കുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ടിട്ട് അവന്തികയുടെ അമ്മയ്ക്ക് കുശുമ്പ് തോന്നുന്നുണ്ടെന്നും നടി തന്നെ പറയുന്നു. എന്നാൽ ബീന ആന്റണി അമ്മയെ കാണിക്കുകയും ഒരു കുഴപ്പവുമില്ലല്ലോ എന്നും പറയുന്നുണ്ട്. ഇരുവരുടെയും സൗഹൃദത്തിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. എന്നും നല്ല സുഹൃത്തുക്കളായിരിക്കണമെന്നും വഴക്കിടരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

View post on Instagram

ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള്‍ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആള്‍, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചിരുന്നു.

ALSO READ : ലോകേഷ് കനകരാജ് അവതരിപ്പിച്ച ഫൈറ്റ് ക്ലബ്ബ് വിജയിച്ചോ? ആദ്യ 3 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം