ടെലിവിഷൻ പരമ്പരകിളിൽ  ടോപ്പ് റേറ്റഡ് ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്. വ്യത്യസ്തമായ കുടുംബപശ്ചാത്തലം പ്രമേയമാകുന്ന പരമ്പരയിൽ കരുത്തുള്ള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മീര വാസുദേവ്. കേന്ദ്ര കഥാപാത്രമായ സുമിത്രയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോഴിതാ പരമ്പരയുടെ  കഥാഗതിയിൽ  ട്വിസ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. സുമിത്രയുടെ ഷോപ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നേറുന്ന പരമ്പരയിൽ അതിഥി വേഷത്തിലെത്തുകയാണ് പ്രിയ നടൻ അജു വർഗീസ്. വരാനിരിക്കുന്ന എപ്പിസോഡിൽ ഷോപ്പ് ഉദ്ഘാടനത്തിന് വരുന്ന സിനിമാ താരമായാണ് അജു എത്തുന്നത്.

പരമ്പരയിൽ സുമിത്രയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിനും, സിദ്ധാർത്ഥിന്റെ പുതിയ ഓഫീസ് സമാരംഭത്തിന്റെ ഉദ്ഘാടനത്തിനും അജുവിനെ ക്ഷണിച്ചിട്ടുണ്ട്. സുമിത്രയുടെ വലിയ ദിവസത്തെ തകർക്കാനായി വേദിക നടത്തുന്ന ദുഷ്ട നീക്കമായാണ് പരമ്പര കഥപറയുന്നത്. രണ്ടുപേരിൽ ഏത് ക്ഷണമാണ് അജു സ്വീകരിച്ചതെന്ന് അറിയാൻ കുടുംബവിളക്ക് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

ടെലവിഷൻ പരമ്പരകളിൽ ടിആർപി റേറ്റിങ് അനുസരിച്ച് ഏറെ മുൻപന്തിയിലാണ്  'കുടുംബവിളക്ക്' . അടുത്തിടെ 200 എപ്പിസോഡ് നാഴികക്കല്ല് പൂർത്തിയാക്കിയ ഷോയ്ക്ക് ആരാധകർ നിരവധിയാണ്.