കോഴിക്കോട്: യുവനടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇനിയുള്ള എന്‍റെ യാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ കൂടിയെന്ന കുറിപ്പോടെ ഭഗത് തന്നെയാണ് വിവാഹ വിശേഷം പങ്കുവച്ചത്.

ഇരുവരുടെയും രണ്ടാം വിവാഹമാണ്.  മുന്‍ വിവാത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്.  സ്റ്റീവ് , ജോക്കുട്ടന്‍ എന്നാണ് ഇവരുടെ പേര്. വിവാഹത്തിന്‍റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ സ്റ്റീവും ജോക്കുട്ടനുമാണ് വധൂ വരന്‍മാരെ മാല നല്‍കി സ്വീകരിക്കുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് മാനുവല്‍ തുടക്കം കുറിച്ചത്. പുരുഷു എന്ന കഥാപാത്രത്തെയായിരുന്നു ഭഗത് ചിത്രത്തില്‍ അവതരിപ്പിച്ചത്. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ഫുക്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.