ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്

ബം​ഗളൂരു: തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമയാണ് '96'. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ കന്നട പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

Scroll to load tweet…
Scroll to load tweet…

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ ചിത്രം മലയാളിയായ പ്രേം കുമാര്‍ സംവിധാനം ചെയ്തത്. പ്രീതം ഗുബ്ബിയാണ് ചിത്രത്തിന്റെ കന്നട പതിപ്പ് സംവിധാനം ചെയ്യുന്നത്. '96' കന്നഡയില്‍ എത്തുമ്പോള്‍ '99' എന്ന് പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

Scroll to load tweet…

തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് 'ഗോള്‍ഡന്‍ സ്റ്റാര്‍' എന്നറിയപ്പെടുന്ന ഗണേഷ് ആണ്. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ ഭാവനയാണ് അവതരിപ്പിക്കുന്നത്.