തമിഴ് ബി​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു സ്നേകൻ. 

മിഴ് ബി​ഗ് ബോസിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നടൻ കമൽഹാസനാണ് വരന് താലി എടുത്തു കൊടുത്തത്. 

സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്തബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. 

യോഗി എന്ന ചിത്രത്തിലൂടെയാണ് സ്നേകൻ അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് കന്നിക. തമിഴ് ബി​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു സ്നേകൻ. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona