Asianet News MalayalamAsianet News Malayalam

'എനിക്ക് 40 വയസുണ്ടെന്ന് കരുതി, തള്ള ലുക്കെന്ന് കമന്റുകൾ'; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് അപ്സര

ബിഗ് ബോസില്‍ പോയതുകൊണ്ട് ജീവിതത്തില്‍ നല്ല കാര്യങ്ങളാണ് നടന്നതെന്നും അപ്സര. 

bigg boss fame and actress apsara ratnakaran about body shaming
Author
First Published Aug 15, 2024, 4:53 PM IST | Last Updated Aug 15, 2024, 5:03 PM IST

'സാന്ത്വനം' സീരിയലിലെ ജയന്തി എന്ന കഥാപാത്രമായിരുന്നു നടി അപ്‌സര രത്‌നാകരന് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും അതില്‍ നിന്നും നല്ല ഇമേജ് നേടിയെടുക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. അതിനൊക്കെ കാരണമായത് അപ്‌സര ബിഗ് ബോസിലേക്ക് പോയതാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലായിരുന്നു നടി മത്സരിച്ചത്. ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ സന്തോഷങ്ങളെ പറ്റി പറയുകയാണ് അപ്‌സര ഇപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു അപ്സരയുടെ തുറന്നുപറച്ചിൽ. 

ഒരു ഫോട്ടോ ഷൂട്ടിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അപ്സര സംസാരിച്ചത്. 'ഞാനൊരു കിടിലന്‍ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. അങ്ങനൊരു മേക്കോവര്‍ വേണമെന്ന് തോന്നി. എനിക്ക് കുറച്ചധികം ശരീരഭാരമൊക്കെ ഉണ്ടായിരുന്നു. എല്ലാതരം ഡ്രസ്സുകളും ഇടണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും തടി കൂടുതലുള്ളത് കൊണ്ട് സാധിച്ചില്ല. ഇപ്പോള്‍ മെലിഞ്ഞതോട് കൂടി ആത്മവിശ്വാസം കൂടി. മെലിയാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ബിഗ് ബോസിലേക്ക് പോയത് മാത്രമേയുള്ളു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പേ ഞാന്‍ എല്ലാവരോടും പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തടി കുറയ്ക്കുക എന്നതായിരിക്കുമെന്ന്. തടിയുള്ളതിന്റെ പേരില്‍ ബോഡിഷെയിമിങ്ങുകള്‍ നിരവധി കിട്ടിയിട്ടുണ്ട്. അങ്ങനെ ഉള്ളവര്‍ക്കേ അത് മനസിലാവുകയുള്ളു. പ്രായം കൂടുതല്‍ പറയും, തള്ള ലുക്കാണ് എന്നൊക്കെയായിരിക്കും കമന്റുകള്‍', എന്ന് അപ്സര പറയുന്നു. 

'പിന്നെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളും കുറച്ച് പക്വത ഉള്ളതായിരുന്നു. അമ്മയുടെ പ്രായമുള്ള ആന്റിമാരൊക്കെ വന്നിട്ട് ജയന്തിയേച്ചി എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ആ ക്യാരക്ടറിനോടുള്ള ഇഷ്ടം കൊണ്ടുമായിരിക്കാം. എന്തായാലും എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് പത്ത് നാല്‍പത് വയസുണ്ടാവുമെന്ന് തന്നെയാണ്. ബിഗ് ബോസില്‍ പോയിട്ട് കുറച്ച് കഷ്ടപ്പെട്ടാലും റിസള്‍ട്ട് എന്തായാലും ഉറപ്പാണ്', എന്നും അപ്‌സര പറയുന്നു.

അഞ്ച് കോടി തീരുമാനിക്കും ഇന്ത്യൻ 2വിന്റെ ഭാവി ! രജനി പടത്തെ കടത്തിവെട്ടി ഉണ്ണി മുകുന്ദൻ, പണംവാരിയ തമിഴ് സിനിമ

'ബിഗ് ബോസില്‍ പോയത് കൊണ്ട് നല്ല കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചത്. എന്റെ പ്രൊഫഷനില്‍ ഒരു ബ്രേക്ക് കിട്ടി. ലുക്കിലും ആളുകള്‍ക്കിടയിലെ ഇംപാക്ട് ആണെങ്കിലുമൊക്കെ മാറ്റം വന്നു. പിന്നെ സാമ്പത്തികമായിട്ടും നേട്ടമാണുണ്ടായത്. പതിനൊന്ന് വര്‍ഷമായിട്ട് ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ഇത്രയും വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത അത്രയും വലിയ പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടി. പിന്നെ അതൊരു സര്‍വൈവല്‍ ഷോ ആയിട്ടാണ് ഞാന്‍ നോക്കി കാണുന്നത്'എന്നും അപ്സര കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios