Asianet News MalayalamAsianet News Malayalam

'കാത്തിരിപ്പിനൊടുവിൽ അത് നടക്കാന്‍ പോകുന്നു'; സന്തോഷം പങ്കിട്ട് ബിഗ്‌ബോസ് താരം സിജോ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സിജോ. 

bigg boss fame sijo says his engagement  in september 8th
Author
First Published Sep 5, 2024, 9:37 PM IST | Last Updated Sep 5, 2024, 10:10 PM IST

ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു സിജോ ജോണിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. അവസാന വാരം വരെ ഷോയിലുണ്ടായിരുന്നു സിജോ. ഷോയില്‍ നിന്നും ഇറങ്ങിയാലുടന്‍ വിവാഹമാണെന്ന് സിജോ 
അന്ന് പറഞ്ഞിരുന്നു. ജീവിതകഥ പറയുന്നതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും സിജോ വാചാലനായത്. സിജോ തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായെത്തിയവരുടെ കൂട്ടത്തില്‍ ഭാവിവധുവുമുണ്ടായിരുന്നു. ആരാണ് ആ പെണ്‍കുട്ടിയെന്നായിരുന്നു എല്ലാവരും സിജോയോട് ചോദിച്ചത്. അതിന് ശേഷമായിരുന്നു ലിനുവിനൊപ്പമുള്ള വീഡിയോയുമായി സിജോ എത്തിയത്.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിലായി സിജോയുടെയും ലിനുവിന്റെയും എന്‍ഗേജ്‌മെന്റ് നടക്കാന്‍ പോവുകയാണ്. സെപ്റ്റംബര്‍ 8നാണ് എന്‍ഗേജ്‌മെന്റ്. 'ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും കല്യാണത്തീയതി തീരുമാനിക്കുന്നത്. ഡ്രെസൊക്കെ സെറ്റാക്കി കഴിഞ്ഞു. എനിക്കും ലിനുവിനും അമ്മയ്ക്കുമെല്ലാം ഡ്രെസ് എടുത്തു. എന്‍ഗേജ്‌മെന്റ് അവിടെയാണ്. അതിന് മുന്‍പായി എനിക്ക് മാര്യേജ് കോഴ്‌സ് ഉണ്ടായിരുന്നു. മൂന്ന് ദിവസം അവിടെയായിരുന്നു. എനിക്കത് ഭയങ്കര മടുപ്പായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകളാണ്. ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. കൊച്ചുമകന്റെ കാര്യങ്ങള്‍ തടസങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ നടക്കാനായി പ്രാര്‍ത്ഥിക്കുകയാണ് ഞാന്‍. ഇപ്പോള്‍ എന്റെ മകളെയല്ല കൊച്ചുമക്കള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥനയെന്നായിരുന്നു അച്ചാച്ചന്‍ പറഞ്ഞത്. ഇനി ദിവസങ്ങളേയുള്ളൂ. എല്ലാ കാര്യങ്ങളും ചെയ്യാനുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ കൂടെയുണ്ടാവണം', എന്നും സിജോ പറഞ്ഞു. 

'ഇന്ത്യൻ സിനിമ ഒന്നടങ്കം എആർഎമ്മിനെ വരവേൽക്കും'; ടെവിനോ ചിത്രത്തിന് ആശംസയുമായി പ്രശാന്ത് നീൽ

'കാണുമ്പോഴെല്ലാം കല്യാണ കാര്യങ്ങളൊക്കെയാണ് ഞങ്ങള്‍ സംസാരിക്കാറുള്ളത്. ഡേറ്റൊക്കെ ഫിക്‌സായതിന് ശേഷം എല്ലാം എല്ലാവരെയും അറിയിക്കാമെന്നാണ് കരുതിയത്. അഞ്ച് വര്‍ഷം മുന്‍പായിരുന്നു ലിനുവിനെ കണ്ടത്. അന്നൊരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയുടെ പ്രോഗ്രാമിന് വേണ്ടി ചങ്ങനാശ്ശേരിയിലേക്ക് പോയിരുന്നു. അതില്‍ എനിക്കൊരു പ്രസന്റേഷനുണ്ടായിരുന്നു. ഇതുകൊണ്ടൊന്നും ഒന്നും നടക്കില്ലെന്ന് മനസിലാക്കി, മനസ് മടുത്തിരിക്കുകയായിരുന്നു. അന്ന് ഇവളുടെ പപ്പയും പരിപാടിക്ക് വന്നിരുന്നു. ഞാന്‍ പ്രസന്റ് ചെയ്ത കാര്യം ഒന്നൂടെ പറഞ്ഞ് കൊടുക്കാമോയെന്ന് ചോദിച്ചു. പപ്പയ്ക്ക് കാര്യമായിട്ടൊന്നും മനസിലായിട്ടില്ലായിരുന്നു. എന്റെ കൂടെ മകളുണ്ട്, അവള്‍ക്ക് മനസിലാവുമായിരിക്കും എന്ന് പറഞ്ഞായിരുന്നു ലിനുവിനെ പരിചയപ്പെടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഇത് നടക്കില്ലെന്ന് പറഞ്ഞ് അതിന്റെ നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കുകയായിരുന്നു. അവള്‍ക്ക് കാര്യങ്ങളെല്ലാം മനസിലായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയത്', എന്നും സിജോ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios