യൂട്യൂബ് ചാനലുകള്‍ക്കെതിരെ രൂ​ക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മോഡലും ബി​ഗ് ബോസ് താരവുമായ സൂര്യ മേനോന്‍.

ന്നലെയായിരുന്നു സീരിയല്‍ മേഖലയെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് രഞ്ജുഷ മേനോന്‍റെ മരണ വാർത്ത വന്നത്. കിടപ്പുമുറിയിലെ ഫാനില്‍ രഞ്ജുഷ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. താരത്തിന്റെ മരണം വലിയ ഞെട്ടലാണ് പ്രിയപ്പെട്ടവരിലുണ്ടാക്കിയിരിക്കുന്നത്. 35കാരിയായ രഞ്ജുഷ എന്തിന് ഇത് ചെയ്തുവെന്നാണ് ഒരേസമയം പ്രിയപ്പെട്ടവരും സമൂഹവും ചോദിക്കുന്നത്. മരണത്തിന് മുമ്പുള്ള രഞ്ജുഷയുടെ വിഷാദം നിറഞ്ഞ പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്.

ഇപ്പോഴിതാ രഞ്ജുഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളിട്ട് കാഴ്ചക്കാരെ നേടാന്‍ ശ്രമിക്കുന്ന ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെ രൂ​ക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മോഡലും ബി​ഗ് ബോസ് താരവുമായ സൂര്യ മേനോന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിമര്‍ശനം. 

''ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്‌നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്നലെ രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്.

'കുട്ടി കഥൈ സൊല്ലാമ എപ്പടി നൻപാ..'; പണംവാരി ലിയോ, ആരാധകർക്ക് വൻ സർപ്രൈസുമായി വിജയ്

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷുടെ ജന്മദിനവുമായിരുന്നു ഇന്നലെ. പതിവ് പോലെ ഷൂട്ടിന് പോകാനിരുന്നതായിരുന്നു താരം. എന്നാല്‍ രഞ്ജുഷ ഷൂട്ടിനെത്തിയില്ല. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് താരത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..