ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീർ  ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീർ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായി സാധിച്ചുള്ളൂവെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു. പിന്നീടിങ്ങോട്ട് ജാനകിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ആരാധകരുടെ എണ്ണവും വർധിച്ചു. താരത്തിന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളെല്ലാം വളരെ വേഗത്തിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ജാനകി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പുതിയതായി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിനായി മോഡേൺ വേഷങ്ങൾ മാത്രം തെരഞ്ഞെടുക്കാറുള്ള ജാനകി ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. 'പൂക്കൾ പറയില്ല, അവ പ്രകടിപ്പിക്കും' എന്ന ക്യാപ്‌ഷനോടെ കൈയിൽ വെള്ളയും ചുവപ്പും റോസാ പൂക്കളുമായാണ് ഇത്തവണത്തെ താരത്തിന്റെ ചിത്രങ്ങൾ. നിഷ്കളങ്കതയും സമാധാനവും ഒപ്പം പ്രണയവും എല്ലാം ഇഴ ചേർന്നൊരു ചിത്രമാണിതെന്ന് ചിത്രത്തിലെ നിറങ്ങൾ സൂചിപ്പിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയത്. നേരത്തെ ബ്ലൗസിന് പകരം സ്വർണഭരണങ്ങൾ മാത്രം ഉപയോഗിച്ച് ശരീരം മറച്ച ജാനകിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

View post on Instagram

നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളി വൂണ്ട്’ എസ് എസ് ഫ്രെയിംസ് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച ചിത്രം സ്വവര്‍ഗ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ളതാണ്.

View post on Instagram