Asianet News MalayalamAsianet News Malayalam

'പപ്പയുടെ വിയോഗ സമയത്തെ വാക്കുകൾക്ക് നന്ദി'; മോഹൻലാലിനോട് ഡിംപൽ ഭാല്‍

മോഹന്‍ലാലിനോടുള്ള നന്ദി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി ഡിംപല്‍

bigg boss malayalam season 3 runner up dimpal bhal to mohanlal
Author
Thiruvananthapuram, First Published Aug 7, 2021, 1:17 PM IST

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മികച്ച മത്സരാർത്ഥികളിൽ ഒരാളായി മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ഡിംപൽ ഭാൽ. മത്സരത്തിന്‍റെ ആദ്യാവസാനം ഷോയിൽ നിറഞ്ഞുനിൽക്കാൻ താരത്തിന് സാധിച്ചിരുന്നു. 

ഷോ അന്ത്യത്തിലേക്ക് അടുക്കുന്ന സമയത്താണ് ഡിംപലിനെത്തേടി അച്ഛന്‍റെ മരണവാര്‍ത്ത എത്തിയത്. വീട്ടിലേക്ക് പോയ ഡിംപല്‍ അച്ഛന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ബിഗ് ബോസിലേക്ക് തിരിച്ചെത്തുകയും അവസാനം ഫസ്റ്റ് റണ്ണര്‍അപ്പ് സ്ഥാനത്തേക്ക് എത്തുകയും ചെയ്‍തു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നടന്നതും പുറത്തു നടന്നതുമടക്കമുള്ള കാര്യങ്ങളിൽ ബിഗ് ബോസ് അവതരാകൻ കൂടിയായ മോഹൻലാലിന് നന്ദി പറയുകയാണ് ഡിംപൽ. തന്‍റെ അച്ഛന്‍റെ വിയോഗ സമയത്തെ വാക്കുകൾക്കും കരുതലിനും ഡിംപൽ ഇൻസ്റ്റഗ്രാം കുറിപ്പിൽ നന്ദി പറയുന്നുണ്ട്..

ഡിംപലിന്‍റെ കുറിപ്പ്

ഒരേയൊരു മോഹൻലാൽ സാർ, ഈ ബിഗ് ബോസ് സീസൺ-3 യാത്രയ്ക്കിടയിൽ താങ്കൾ നൽകിയ ജീവിതത്തിന്‍റെ ഉൾക്കാഴ്ചയുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങൾക്കും നന്ദി. താങ്കളുടെ ജോലിയോടുള്ള ആദരവും നിശ്ചയദാർഢ്യവും ക്ഷമയും പ്രശംസനീയമാണ്.

ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് നന്ദി.  ഞങ്ങളുടെ പപ്പയുടെ വിയോഗ സമയത്തെ അനുഗ്രഹങ്ങൾക്കും വാക്കുകൾക്കും പ്രത്യേകം നന്ദി പറയുന്നു. നിങ്ങൾ നൽകിയ ഓരോ അഭിനന്ദനവും ആജീവനാന്ത കാലത്തോളം എനിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങളാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dimpal Bhal (@dimpalbhal)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios