അഖിൽ മാരാരുടെ പഴയൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരൊക്കെ ആകും ടോപ് ഫൈവിൽ എത്തുന്നതെന്ന ചർച്ചകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ പ്രധാനിയാണ് അഖിൽ മാരാർ‌. സംവിധായകൻ കൂടിയായ അഖിൽ ബി​ഗ് ബോസ് കപ്പെടുക്കും എന്നാണ് ഫാൻസിന്റെ പക്ഷം. ഈ അവസരത്തിൽ അഖിൽ മാരാരുടെ പഴയൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

അഖിൽ മാരാരുടെ കയ്യിലെ ഒരു കുഞ്ഞ് ഫോണിനെ പറ്റി പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വെർച്യു എന്ന ഫോണാണിത്. ഇത് ഫുൾ ഹാൻഡ് മേഡ് ആണ്. യഥാർത്ഥ സ്വർ‍ണവും ഡയമണ്ടൊക്കെ വരുന്ന ഈ ഫോണിന് ഭയങ്കര വിലയാണ്. വേൾഡ് ലെക്ഷ്വറീസ് ഫോൺ. എന്റെ പുതിയ പടത്തിന്റെ നിർമാതാവ് ഉപയോ​ഗിച്ച് കൊണ്ടിരുന്നതാണ്. അത് ഞാനങ്ങ് അടിച്ച് മാറ്റിയെന്നും മാരാർ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു മാരാരുടെ പ്രതികരണം. 

ശേഷം കടത്തിണ്ണയിൽ കിടന്നാലും വില കൂടിയ വാഹനം, വസ്ത്രം, ചെരുപ്പ് എന്നിവയിടാൻ ഇഷ്ടമുള്ള ആളാണ് താൻ എന്ന് അഖിൽ മാരാർ പറയുന്നു. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. ചിലർക്ക് വലിയ വീട് വയ്ക്കാൻ, വസ്തുക്കൾ വാങ്ങിക്കൂട്ടാൻ ആ​ഗ്രഹമുള്ളവരാണ്. അതുപോലെ ഹൈ ബ്രാൻഡുകളോട് ഇഷ്ടമുള്ള ആളാണ് താനെന്നും അഖിൽ പറയുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 

'ആദിപുരുഷ്' കാണാൻ വരുമെന്ന് വിശ്വാസം; 'ഹനുമാന്‍റെ സീറ്റ്' റെഡി ! ഫോട്ടോ വൈറൽ

അതേസമയം, ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ടിക്കറ്റ് ടു ഫിനാലെ ആണ് നടന്നു കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ നാദിറയാണ് നിലവിൽ ഒന്നാമത് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ടാസ്കിലും ഉഴപ്പിയ അഖിൽ മാരാർ, ഇന്നതെ പൂൾ ടാസ്കിൽ വെറുെ ഇരുപത്തേഴ് സെക്കന്റ് മാത്രം ദൈർഘ്യമെടുത്ത് ടാസ്കിൽ ഒന്നാമതെത്തിയിട്ടുണ്ട്. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'