ബിഗ് ബോസ് സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര. ഗായിക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ സജീവമായ താരം ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാണ്. 

ബിഗ് ബോസ് (Bigg boss 3) സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര (Rithu manthra). ഗായിക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ സജീവമായ താരം ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാണ്. വലിയൊരു കൂട്ടം ആരാധകരെയും ബിഗ് ബോസിന് ശേഷം താരം കൂടെക്കൂട്ടിയിട്ടുണ്ട്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്‍റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഇപ്പോഴിതാ കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചരിക്കുന്നത്. യാത്രയുടെ പല തരത്തിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എപ്പോഴായിരുന്നു യാത്ര, തനിച്ചായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തുന്നുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിൽ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയെന്ന പരിപാടിയിൽ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങൾക്ക് ഋതുവിന്‍റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം. ഇതിന് ഋതു നൽകിയ മറുപടി ഇങ്ങനെയായിരുന്നു.. 

View post on Instagram

നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കിൽ ബ്രേക്കപ്പ് ആവാമെന്നാണ് ഞാൻ പറയുന്നത്. നമ്മൾക്ക് നമ്മളുടേതായിട്ടുള്ള ഒരു സെൽഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്. ചില കമിതാക്കൾ കാണുമല്ലോ പാർക്കിൽ കൈ കോർത്ത് നടക്കുമ്പോ, എടാ നമ്മുക്ക് പിരിയാൻ പറ്റില്ലെന്നൊക്കെ പറയുന്നവർ. ഇത്തരം കാര്യങ്ങളോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും.. വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്, ഋതു പറഞ്ഞു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയിൽ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു.

View post on Instagram