ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥികളില്‍ ഒരാളായിരുന്നു സായ് വിഷ്ണു. 

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥികളില്‍ ഒരാളായിരുന്നു സായ് വിഷ്ണു. ടൈറ്റിൽ വിന്നറായ മണിക്കുട്ടന് ശേഷം ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരവും സായ് ആയിരുന്നു. സാധാരണക്കാരന്റെ പ്രതിനിധിയായി ഷോയിലെത്തിയ സായ് റണ്ണറപ്പാവുകയും ചെയ്തു. ഇപ്പോഴിതാ തന്റെയും സുഹൃത്തുക്കളുടെയും ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Add Asianetnews as a Preferred SourcegooglePreferred

''എന്റെയും സുഹൃത്തുക്കളുടെയും സ്വപ്നമായിരുന്നു ഒരു പ്രൊഡക്ഷൻ ഹൌസ്. ഇപ്പോൾ അത് സത്യമായിരിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണം. അരുവി എന്നാണ് ഇതിന്റെ പേര്. ഞങ്ങളെ പോലെയുള്ള നിരവധി പേർക്ക് അവസരം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' , സായി പഞ്ഞു.

യൂട്യൂബ് ചാനലും ലോഞ്ച് ചെയ്യുന്നതായും അതിൽ ആദ്യത്തെ വർക്ക് പുറത്തുവിടുമെന്നും സായ് വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം ലോഞ്ച് ചെയ്ത വീഡിയോ ഇതിനോടകം പതിനായിരത്തിനടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. നാലായിരത്തോളം സബ്സക്രൈബേഴ്സും ഇതിനോടകം ചാനലിനുണ്ട്. 

View post on Instagram

60,104,926 വോട്ടുകളാണ് രണ്ടാം സ്ഥാനം നേടിയ സായ് വിഷ്ണു ബിഗ് ബോസില്ർ സ്വന്തമാക്കിയത്. തന്റേതായ നിലപാടുകളിൽ എപ്പോഴും ഉറച്ച് നിൽക്കാൻ ശ്രദ്ധചൊലുത്തിയതായിരുന്നു സായ്ക്ക് ലഭിച്ച വൻ സ്വീകാര്യതയെന്നാണ് വോട്ടുകളിൽ നിന്ന് വ്യക്തമായത്. ഈ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ് സായ്യുടെ പുതിയ സംരഭവും.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona