ബിഗ് ബോസ് സീസൺ മൂന്നിന്റെ ഫിനാലെ സംപ്രേഷണത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

ബിഗ് ബോസ് സീസൺ മൂന്നിന്റെ ഫിനാലെ സംപ്രേഷണത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ സീസൺ ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മോഡലിങ്ങിലും അവതരണ രംഗത്തും സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ നിരവധി ആരാധകരെ സ്വന്തമാക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

മോഡലിങ് രംഗത്ത് സജീവമായ സൂര്യ പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സൂര്യയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോക്കൊപ്പം സൂര്യ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നുണ്ട്. 'വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും...'- എന്നാണ് ആ കുറിപ്പ്. കുറിപ്പിന് മറുപടിയായി, അത് കാലം തെളിയിക്കട്ടെ ഞങ്ങൾ കൂടെയുണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി.

View post on Instagram

അടുത്തിടെയാണ് താൻ പുതിയൊരു ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്ന വിവരം സൂര്യ പങ്കുവച്ചത്. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ പറഞ്ഞിരുന്നു. 'അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.'- എന്നായിരുന്നു താരം അന്ന് കുറിച്ചത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona