പ്രണവ് മോഹൻലാലിന്‍റെ 'ഹൃദയം'  എന്ന ചിത്രത്തിലെ ദർശന ഗാനം ഇപ്പോൾ വൈറലാണ്. 

പ്രണവ് മോഹൻലാലിന്‍റെ (Pranav Mohanlal) 'ഹൃദയം' എന്ന ചിത്രത്തിലെ ദർശന ഗാനം ഇപ്പോൾ വൈറലാണ്. പലരും ഗാനത്തിന് നല്‍കിയ വിവിധങ്ങളായ ദൃശ്യാവിഷ്കാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളായ അരിസ്റ്റോ സുരേഷിന്റെയും ഡിംബൽ ഭാലിന്റെയും ദർശന വേർഷനാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് പരിപാടിയായ ബിഗ് ബി ധമാക്കയിലായിരുന്നു താരങ്ങളുടെ പ്രകടനം. പഴഞ്ചൻ ലുക്കിലാണ് അരിസ്റ്റോ വേഷമിടുന്നത്. ഇരുവരുടെയും റൊമാന്റിക് രംഗങ്ങളും തമാശകളും വേദിയിൽ വലിയ കയ്യടികൾക്ക് കാരണമാകുന്നുണ്ട്. തമാശ രൂപത്തിൽ ചിട്ടപ്പെടുത്തിയ ദൃശ്യത്തിൽ മുൻ ബിഗ് ബോസ് താരങ്ങളായ സായ് വിഷ്ണു, അഡോണി, രഘു എന്നിവരും എത്തുന്നുണ്ട്. 

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ഗായകനും നടനുമായ അരിസ്റ്റോ സുരേഷ്. ഷോയുടെ മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംബൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം 'എനർജൈസർ ഓഫ് ദി സീസൺ' അവാർഡും ഡിംബല്‍ നേടിയിരുന്നു.