ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഏറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മത്സരാര്‍ത്ഥിയാണ് സുജോ മാത്യു. തന്‍റെ ജിമ്മന്‍ ബോഡിയും പെരുമാറ്റവും സംസാരവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ അലസാന്‍ഡ്രയുമൊത്തുള്ള പ്രണയത്തോടെയാണ് സുജോ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇരുവരുടെയും പ്രണയം ഗെയിമന്‍റെ ഭാഗമാണോ അല്ലയോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയതിന് പിന്നാലെയായിരുന്നു. പവന്‍ എന്ന സുജോയുടെ സുഹൃത്തായ മറ്റൊരു ജിമ്മന്‍റെ രംഗപ്രവേശം. പവന്‍റെ വരവോടുകൂടി കാര്യങ്ങള്‍ മാറി. അലസാന്‍ഡ്രയുമായുള്ള പ്രണയം എങ്ങനെ സാധിക്കുന്നുവെന്നും പുറത്തുള്ള സഞ്ജനയെ എന്തു ചെയ്യുമെന്നുമടക്കം പവന്‍ സുജോയോട് ചോദിച്ചു. പിന്നീടങ്ങോട്ട് കലുഷിതമായ മുഹൂര്‍ത്തങ്ങളായിരുന്നു.

സുജോയ്ക്ക് പുറത്ത് പ്രണയമുണ്ടെന്ന വെളിപ്പെടുത്തല്‍  ബിഗ് ബോസ് വീട്ടിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തനിക്ക് സഞ്ജനയെ അറിയില്ലെന്ന് വരെ സുജോ ഒരു ഘട്ടത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പരസ്യമായി ഇന്‍സ്റ്റഗ്രാമില്‍ പവന്‍ പറഞ്ഞ സുജോയുടെ സുഹൃത്ത് സഞ്ജന രംഗത്ത് വരികയും ചെയ്തു. പലപ്പോഴും മാന്യമായി വേണം ബിഗ് ബോസ് വീട്ടില്‍ കളിച്ച് ജയിക്കാനെന്നായിരുന്നു സഞ്ജന പലപ്പോഴും പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 

🖤Shelly 😻#throwback #missingscenes

A post shared by Sujo Mathew (@sujomathew) on Feb 12, 2020 at 10:06am PST

എന്നാല്‍ അസുഖം വില്ലനായപ്പോള്‍ വലിയൊരു തര്‍ക്കത്തിന്‍റെയും കഥകളുടെയും തുടര്‍ച്ച പ്രതിസന്ധിയിലായി. സുജോയും അലസാന്‍ഡ്രയും കണ്ണിന് രോഗം വന്ന് പുറത്തേക്ക് പോയി. കഴിഞ്ഞ  ആഴ്ച പവനും പുറത്തേക്ക് പോയി. എന്നാല്‍ ഇപ്പോഴിതാ സുജോയുടെയും സുഹൃത്ത് സഞ്ജനയുടെയും രണ്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. 

ഒരു നാല് ദിവസം മുമ്പ് സുജോ പങ്കുവച്ച ചിത്രത്തിലെ ഷെല്ലിപ്പൂച്ചയ്ക്കൊപ്പമുള്ള ചിത്രം രണ്ട് ദിവസം മുമ്പ് സഞ്ജനയും പങ്കുവച്ചിട്ടുണ്ട്. മിസ്സിങ് സീന്‍സ് , ത്രോബാക്ക് തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് സുജോ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് ഏറെ രസകരം. സുജോ തിരിച്ചുവരുമോ?, സഞ്ജനയുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചോ എന്നതൊക്കെയാണ് പ്രധാന ചോദ്യങ്ങള്‍.