Asianet News MalayalamAsianet News Malayalam

'കോട്ടാത്തലയ്ക്ക് അഭിമാനമല്ലേ..', നാട്ടിൻപുറ മനോഹാരിതയിൽ അഖിൽ, 'നൊസ്റ്റു അടിച്ചെ'ന്ന് കമന്റുകൾ

ഇന്ന് കേരളമൊട്ടാകെ ഒത്തിരി ആരാധകരുള്ള അഖിൽ, എപ്പോഴും സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.

bigg boss winner akhil marar share his beautiful village video nrn
Author
First Published Oct 24, 2023, 10:38 AM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്കിടയിൽ കൂടുതൽ സുപരിചിതനായ ആളാണ് അഖിൽ മാരാർ. ഷോയ്ക്ക് മുൻപ് വാർത്താ ചാനൽ ചർച്ചകളിലും ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയും അഖിൽ ശ്രദ്ധനേടി എങ്കിലും, സാധാരണക്കാർക്ക് സുപരിചിതനായത് അപ്പോഴായിരുന്നു. നിരവധി നെ​ഗറ്റീവ് ഇമേജുമായി ഷോയ്ക്ക് ഉള്ളിൽ പോയ അഖിൽ തിരിച്ചുവന്നത് അവയെ എല്ലാം പോസിറ്റീവ് ആക്കികൊണ്ടായിരുന്നു. ഇന്ന് കേരളമൊട്ടാകെ ഒത്തിരി ആരാധകരുള്ള അഖിൽ, എപ്പോഴും സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും അക്കാര്യം വ്യക്തമാണ്. 

അത്തരത്തിൽ അഖിൽ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സ്ഥലമായ കോട്ടത്തല ​ഗ്രാമവിശേഷങ്ങളും മനോഹാരിതയും വിളിച്ചോതുന്ന വീഡിയോ ആണ് അഖിൽ പങ്കുവച്ചിരിക്കുന്നത്. അഖിലിനെ കണ്ട മധ്യവയസ്കനും മറ്റുള്ളവരും ആവേശത്തോടെ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. "ഇതിലും വലിയ സന്തോഷം മറ്റൊരിടത്തും എനിക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം...", എന്നാണ് അഖിൽ മാരാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. "ഇതാണ് മാരാർ പച്ചയായ മനുഷ്യൻ,നാട്ടിൽ പോയി വന്ന ഒരു ഫീൽ- കൃഷിസ്ഥലം- നാട്ടുകാർ-അമ്പലത്തിലെ പാട്ട്- വാട്ട് എ വൈബ്, നിങ്ങൾ വളരെ ജനകീയൻ ആണ് മാരാർ, ഇയാൾ പറയുന്നതും പ്രവർത്തിയും ഒന്നാണ് എന്ന് തെളിയിക്കുവാണ് ഓരോ പോസ്റ്റിലും, ഇതാണ് നിങ്ങളുടെ റിയൽ വോട്ട്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്തിടെ തന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞ കുഞ്ഞിനെ കാണാന്‍ അഖില്‍ എത്തിയതിന്‍റെ വീഡിയോ ഏറെ വൈറല്‍ ആയിരുന്നു. കുട്ടിയുടെ സ്കൂളില്‍ എത്തി ആയിരുന്നു അഖിലിന്‍റെ കൂടിക്കാഴ്ച. 

വെല്ലുവിളി നിറഞ്ഞ 100ദിനങ്ങൾ, എന്നെ ഒരിക്കൽ കൂടി വിശ്വസിച്ച മമ്മൂക്ക: വൈശാഖ് പറയുന്നു

Follow Us:
Download App:
  • android
  • ios