പിന്നല്ല ഇതു എന്നാ പിള്ളാരു കളി ആണോ എന്നും ഇതാണ് യഥാര്‍ത്ഥത്തില്‍ എന്റെ അമ്മയെന്നും എലീന കുറിച്ചിരിക്കുന്നു. എന്റെ സൂപ്പര്‍വുമണ്‍.!

അവതാരക നടി എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് എലീന പടിക്കല്‍. എന്നാല്‍ അതിനെല്ലാം ഉപരിയായി ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയതോടെയാണ് എലീനയുടെ റേഞ്ച് തന്നെ മാറിയതെന്ന് പറയാം. ബിഗ് ബോസിന് പിന്നാലെ എലീനയെ ആരാധകര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അമ്മയുടെ പിറന്നാളിന് എലീന ആശംസകള്‍ നേരുകയാണിപ്പോള്‍. കുറിപ്പിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഒപ്പം ബിഗ് ബോസില്‍ സഹതാരങ്ങളായിരുന്ന ഫുക്രുവും അഭിരാമിയും കമന്റുമായി എത്തിയിട്ടുണ്ട്.

'അമ്മ, എന്റെ മാത്രം സ്വന്തം, അമ്മീ എന്നു ഞാന്‍ സ്‌നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ. ലൈഫില്‍ എന്റെ ഏറ്റവും വലിയ കരുത്ത്. ശരി യേത് തെറ്റേത് എന്ന് പഠിപ്പിച്ചുതന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്..... അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകള്‍ ചെയ്യുമ്പോള്‍ ശാസിക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളില്‍ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ അമ്മീക്ക് ഒരായിരം ജന്മദിനാശംസകള്‍' എന്നാണ് എലീന കുറിച്ചിരിക്കുന്നത്.

View post on Instagram

പിന്നല്ല ഇതു എന്നാ പിള്ളാരു കളി ആണോ എന്നും ഇതാണ് യഥാര്‍ത്ഥത്തില്‍ എന്റെ അമ്മയെന്നും എലീന കുറിച്ചിരിക്കുന്നു. എന്റെ സൂപ്പര്‍വുമണ്‍.! എന്നും മറ്റൊരു ചിത്രത്തോടൊപ്പം താരം കുറിക്കുന്നു. എലീനയുടെ അമ്മീയ്ക്ക് ആശംസയുമായി എലീന ആര്‍മി മെമ്പേഴ്‌സും കമന്റായി കുറിച്ചിരുന്നു.