ബംഗ്ലാവിലൂടെ വീട്ടിലെത്തിയ മലയാളിയുടെ ഇഷ്ടതാരമാണ് ആര്യ എന്നാണ് ആരാധകര്‍ പറയാറ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്നതെങ്കിലും, 2006 മുതല്‍ ആര്യ മിനി സ്‌ക്രീനുകളില്‍ സജീവമായിരുന്നു. മലയാളം തമിഴ് ഭാഷകളിലെ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ താരമുണ്ടായിരുന്നു. കഴിഞ്ഞദിവസം താരം പങ്കുവച്ച സുഹൃത്ത്‌സംഗമമാണ് ആരാധകര്‍ തരംഗമാക്കിയിരിക്കുന്നത്.

ബിഗ്‌ബോസ് വീട്ടില്‍നിന്നും താരങ്ങള്‍ നേരെ ക്വറന്‍റീനിലേക്കാണ് പോയത്. കൂടാതെ ആരേയും വീണ്ടും കാണാനാകാതെ ലോക്ക്ഡൗണും. കുടുംബാംഗങ്ങളെ കാണാതിരിക്കുന്നതിലെ സങ്കടം ബിഗ്‌ബോസ് വീട്ടിലെ എല്ലാവരും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസിലെ സുരേഷിനേയും പ്രദീപ് ചന്ദ്രനേയും അലീന പടിക്കലിനേയും കണ്ട സന്തോഷത്തിലാണ് ആര്യ. 'സന്തോഷം എന്നുപറയുന്നത് എന്റെ കുടുംബത്തെ വീണ്ടും കാണുന്നതാണ്. ബാക്കിയുള്ളവരെയൊക്കെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ തിരുവനന്തപുരക്കാര് മാത്രം ഒത്തുകൂടിയപ്പോള്‍.'  എന്നുപറഞ്ഞാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആര്യയെ കാണാനായാണ് മൂവരും തിരുവനന്തപുരത്തെ ആര്യയുടെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തുള്ള ഫുക്രു എവിടെയെന്നാണ് ആര്യയോട് കമന്റായി ചോദിക്കുന്നത്. ഫോട്ടോയില്‍ മാസ്‌ക്ക് ഇല്ലാത്തതാണ് ചിലരെങ്കിലും താരത്തെ ഓര്‍മ്മിപ്പിക്കുന്നത്. നിങ്ങള്‍ താരങ്ങള്‍ ഇങ്ങനെ ചെയ്യരുത്, താരങ്ങളെ അനുകരിക്കുന്ന ഒരുപറ്റം ആളുകള്‍ ഇവിടെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.