ബിഗ് ബോസ് സീസണ്‍ രണ്ട് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതോടെ പുറത്തുവന്ന താരങ്ങള്‍ക്കും ഇപ്പോഴും ബിഗ്‌ബോസില്‍ തന്നെയുള്ള അവസ്ഥയാണ്. ഷോ നിര്‍ത്തിയതിന് പിന്നാലെ പുറത്തെത്തിയ താരങ്ങളെ കാത്തിരുന്നത് 21 ദിവത്തെ ലോക്ക് ഡൗണ്‍ ആയിരുന്നു. ആ വീടിന് പുറത്തിറങ്ങിയിട്ടും ഇപ്പോഴും ബിഗ് ബോസിലേതു പോലെയാണെന്ന് പല മത്സരാര്‍ത്ഥികളും പറയുകയും ചെയ്തു.

ബിഗ് ബോസ് വീട്ടിലെ അംഗങ്ങളില്‍ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ഷോയിലേക്ക് പോകുന്നതിന് മുമ്പും ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ഇടയ്ക്കിടെ മകളെയും കൂട്ടി  ആര്യ ലൈവില്‍ വരാറുമുണ്ട്. ഇപ്പോഴിതാ  മകളുമൊത്ത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ  ആരാധകരുമായി ആര്യ സംവദിച്ചു. സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 

ചില ബിഗ് ബോസ് വിശേഷങ്ങളും ആര്യ ആരാധകരോട് പങ്കിട്ടു. ബിഗ് ബോസില്‍ അമ്മയല്ലാതെ ആരെയാണ് ഇഷ്ടമെന്നും ഖുശിയും വെളിപ്പെടുത്തി. എലീനയും ഫുക്രുവും തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇരുവരെയും എനിക്ക് വേണമെന്നും ആര്യ പറഞ്ഞു. ആരെയാണ് ഇഷ്‌മെന്ന് ഖുശിയോടുള്ള ചോദ്യത്തിനിടെയായിരുന്നു ആര്യ ഇക്കാര്യം പറഞ്ഞത്. അമ്മയല്ലാതെ ബിഗ് ബോസ് വീട്ടില്‍ ഫുക്രുവിനെയാണ് ഇഷ്ടമെന്ന് ഖുശിയും പറഞ്ഞു..