ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും ശ്രദ്ധേയയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രേഷ്മ. സീസണ്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വന്‍ വിവാദമായ രജിത്ത് കുമാറിന്റെ പുറത്താകലും ചര്‍ച്ചയുമെല്ലാം രേഷ്മയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കി. ഉറച്ച നിലപാടുകളുള്ള സ്ത്രീയെന്ന നിലയില്‍ വലിയ ആരാധകരും രേഷ്മയ്ക്കുണ്ടായി. സോഷ്യല്‍മീഡിയയില്‍ സജീവമായ മോഡലാണ് രേഷ്മ. ഇന്‍സ്റ്റഗ്രാമില്‍ ബൈപോളാര്‍ മസ്താനി എന്ന പേരിലാണ് രേഷ്മയുടെ അക്കൗണ്ടുള്ളത്.

നിരന്തരം വിശേഷങ്ങളള്‍ ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കുന്ന രേഷ്മ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റെഡ് കളര്‍ എക്‌സ്ട്രാ ലോങ് ഫ്രോക്കില്‍ പറക്കുന്ന തരത്തിലാണ് രേഷ്മയുടെ പുതിയ ചിത്രങ്ങള്‍. നിരന്തരം ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവയ്ക്കുന്ന രേഷ്മയുടെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചിലരോട് രാക്ഷസനെന്നപോലെയും, മറ്റ് ചിലരോട് മാലാഖയെന്ന പോലെയും എന്നുപറഞ്ഞാണ് രേഷ്മ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.