സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷിയാസ് സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഇടപെടാറുണ്ട്. ഇപ്പോഴിതാ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരിക്കുകായണ് ഷിയാസ്.
ബിഗ് ബോസ് സീസണ്‍ ഒന്നിന് ശേഷം മലയാളികളിലേക്ക് എത്തിയ താരമാണ് ഷിയാസ് കരീം. ആദ്യ സീസണില്‍ പേളിക്കും ശ്രീനിഷിനുമൊപ്പം മികച്ച മത്സരം കാഴ്ചവച്ച ഷിയാസ് പുറത്തും അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ചു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം സിനിമയിലടക്കം നിരവധി അവസരങ്ങളാണ് ഷിയാസിനെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷിയാസ് സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഇടപെടാറുണ്ട്.
ഇപ്പോഴിതാ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഫേസ്ബുക്കില്‍കുറിപ്പുമായി എത്തിയിരിക്കുകായണ് ഷിയാസ്. സ്ത്രീ ബാധ്യതയല്ലെന്നും സ്ത്രീ തന്നെയാണ് ധനമെന്നും ഷിയാസ് കുറിക്കുന്നു. അനുദിനം ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നുവെന്നാണ് ഷിയാസ് പറഞ്ഞുവയ്ക്കുന്നത്. എന്തുതന്നെയായാലും ഉത്രയെ കൊല്ലാതിരിക്കാമായിരുന്നില്ലേയെന്നും ഷിയാസ് കുറിപ്പില്‍ ചോദിക്കുന്നു. ഒപ്പം തന്ന തന്‍റെ കുറിപ്പുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെയും താരം രംഗത്തെത്തി. താന്‍ പറയുന്നതിന് മാത്രമാണ് താന്‍ ഉത്തരവാദിയെന്നും നിങ്ങള്‍ ചിന്തിക്കുന്നതിന് ഞാന്‍ ഉത്തരവാദിയായിരിക്കില്ലെന്നും ഷിയാസ് കുറിച്ചു.
ഉത്തര എന്ന പെൺകുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു. അതുകൊണ്ടുതന്നെ 98 പവൻ നൽകി ആയിരുന്നു കല്യാണം നടത്തിയത് ... പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് ചില ന്യൂസിൽ വായിച്ചത് ഓർമ്മ ഉണ്ട് ... അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല .... ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യൻ ഇല്ലായിരുന്നോ ? ...
സ്ത്രീ ആരുടെയും ബാധ്യതയല്ല ... സ്ത്രീയാണ് എന്നും ധനം ... പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാൾക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !... ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കാതിരിക്കുക ... സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് ... സ്വയം തിരിച്ചറിയുക
Nb : ചില ആളുകൾ ഉണ്ട് ഞാൻ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയിൽ വളച്ചൊടിച്ചു ചിന്തിക്കുന്നവർ ... ഞാൻ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാൻ ഉത്തരവാദി ..നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നം അല്ല 🙂 നന്ദി
