ബിഗ്‌ബോസില്‍ എത്താതെതന്നെ ഷോയിലൂടെ പ്രശസ്തനായ ആളാരാണ് എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു അമ്പുച്ചന്‍. ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും അമ്പുച്ചന്‍ എന്ന പേര് ബിഗ്‌ബോസ് ആരാധകര്‍ കേട്ടുകാണും. ആള് വേറാരുമല്ല ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന വീണ നായരുടെ മകനായ അമ്പാടിയാണ്.

അമ്പുച്ചന്‍ എന്ന പേര് മലയാളിക്ക് സുപരിചിതമാണെങ്കിലും താരത്തെ കണ്ടുപരിചയമില്ല. കഴിഞ്ഞദിവസം വീണ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് അമ്പുച്ചന്‍ ലാലേട്ടന് പാടിക്കൊടുത്ത പാട്ടിന് നന്ദിയറിയിച്ച് ലാലേട്ടന്‍ വോയ്‌സ് അയച്ചതിനുള്ള റിയാക്ഷന്‍ ആരാധകര്‍ കണ്ടത്.

കട്ട ലാലേട്ടന്‍ ഫാനായ അമ്പുച്ചന്‍ ലാലേട്ടന് പാട്ടുപാടികൊടുത്തിരുന്നു. അതിന്റെ റിപ്ലേ ലാലേട്ടന്‍ അയച്ചത് അവനെ കേള്‍പ്പിക്കാന്‍ പോകുകയാണ് എന്നുപറഞ്ഞാണ് വീണ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പാട്ട് കൊള്ളാമായിരുന്നെന്നും, കുറച്ചുനാള്‍ കഴിഞ്ഞ് നമുക്ക് കാണാംട്ടോ എന്നെല്ലാം ലാലേട്ടന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അവസാനം ലാലേട്ടന് ഉമ്മയും കൊടുത്താണ് അമ്പുച്ചന്‍ സ്‌നേഹം അറിയിക്കുന്നത്.


കൂടാതെ ദുരിതങ്ങള്‍ പെയ്‌തൊഴിയും പ്രതീക്ഷയുടെ പൊന്‍പുലരി വിരിയും എന്നുപറഞ്ഞ് വീണ എല്ലാവര്‍ക്കും വിഷു ആശംസകളും നേരുന്നുണ്ട്. വീണ എപ്പോഴും പങ്കുവയ്ക്കുന്ന അമ്പാടിയുടെ വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വലിയ പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. ഞാനിപ്പോള്‍ ഫാനായിരിക്കുന്നത് അമ്മയെക്കാളേറെ മകന്റെയാണ് തുടങ്ങിയ ആശംസകളാണ് ആരാധകര്‍ നല്‍കുന്നത്. വീഡിയോയ്ക്ക് ബിഗ്ബോസ് താരം ആര്യ ചക്കര എന്ന് കമന്റ് ചെയ്ത് ലൌ റിയാക്ഷനും ഇട്ടിട്ടുണ്ട്.