നടിയും അവതാരകയുമായ എലീന പടിക്കല്‍ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്. വിവിധ ഷോകളിലൂടെ തന്റേതായ ശൈലിയില്‍ ശ്രദ്ധേയയാകാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെയായിരുന്നു താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞത്.

ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയിലുള്ള പെരുമാറ്റത്തിലൂടെ എലീന കയ്യടി നേടുകയും ചെയ്തു. ഷോയില്‍ തന്റെ വിശേഷങ്ങളെല്ലാം എലീന തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ഇഷ്ടത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ഷോയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ചട്ടയും മുണ്ടുമണിഞ്ഞുള്ള എലീനയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 'കോട്ടയംകാര് പണ്ടെ പൊളിയല്ലെ' എന്നുചോദിച്ച് എലീന മുന്നേ പങ്കുവച്ച ചിത്രത്തിന്റെ അടുത്തചിത്രംകൂടെ വന്നപ്പോഴാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത് എന്നുവേണം പറയാന്‍.

ബിഗ്‌ബോസ് വീട്ടിലെ എലീനയുടെ കൂട്ടുകാരായ ആര്യ, രേഷ്മ, അലസാഡ്ര എന്നിവരെല്ലാംതന്നെ അലീനയുടെ ചിത്രത്തിന് കമന്റുകളുമായെത്തുന്നുണ്ട്. വച്ച കണ്ണടയുടെ കടപ്പാട് കിട്ടിയിരുന്നെങ്കില്‍ എനിക്ക് പോകാമായിരുന്നു എന്നാണ് അലസാഡ്ര കമന്റ് ചെയ്തിരിക്കുന്നു. അതിന് മറുപടിയെന്നോണം എലീന പറയുന്നത് ഉളുപ്പ് ഗോള്‍സ് എന്നുമാത്രമാണ്. അമ്പോയെന്നാണ് ആര്യയുടെ കമന്റ്.