ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമര്‍ശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം. ബിഗ് ബോസ് വീട്ടില്‍ കാലെടുത്ത് വച്ചതുമുതല്‍ ആളുകള്‍ക്ക് ദയയെ കുറിച്ചുള്ള ധാരണകളെല്ലാം മാറി. ഇടയ്ക്ക് രജിത് കുമാറുമായി കൂട്ടുകൂടുകയും പിന്നീട് പിണങ്ങുകയും ചെയ്തിരുന്ന ദയ, ബിഗ്‌ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയുടെ കേന്ദ്രകഥാപാത്രങ്ങള്‍ ദയാ അശ്വതിയും ഡോ.രജിത്ത്കുമാറുമാണ്. കൊറോണ ലോക്ക്ഡൗണിനുശേഷം വിവാഹതീരുമാനം ഉണ്ടാകുമെന്നാണ് ദയ ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ സോഷ്യല്‍മീഡിയ അത് രജിത്ത്കുമാറിനെയും ദയയേയും വിവാഹം കഴിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നുവേണം പറയാന്‍. ദയ ആഗ്രഹിക്കുന്നതും രജിത്ത്കുമാറുമായുള്ള വിവാഹമാണെന്നാണ് അതുകഴിഞ്ഞുള്ള ദയയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ ഞാനും തീരുമാനിച്ചിട്ടുണ്ട് എന്ന രജിത്തിന്റെ കഴിഞ്ഞദിവസത്തെ പോസ്റ്റിനുകൂടെ, വിവാഹം കഴിക്കുകയാണെങ്കില്‍ അത് കുറഞ്ഞതൊരു ഡിഗ്രിയുള്ള ആളെയായിരിക്കുമെന്നാണ് അറിയിച്ചത്.

ഇതിനെക്കുറിച്ചാണ് ദയ പ്രതികരണവുമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. 'ഒരു ഡിഗ്രിക്കാരിത്തന്നെ ജീവിതപങ്കാളിയായി വേണോ, പത്താംക്ലാസും ഗുസ്തിയുമായത് എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറാന്‍ ല്ലെ..' എന്നാണ് അശ്വതി തന്റെ ഫേസ്ബുക്കില്‍ ആദ്യം കുറിച്ചത്. പിന്നീടീയിരുന്നു തന്റെ ഭവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അശ്വതി കുറിച്ചത്. ' സ്‌നേഹിക്കാന്‍ നല്ല ഒരു മനസുള്ള, ജീവിതാവസാനംവരേയും കൂടെനിന്ന് എന്നെ പൊന്നുപോലെ നോക്കുന്ന, എന്റെ നിന്റെ എന്ന വേര്‍തിരിവില്ലാതെ, നമ്മളെന്നും ഒന്നാണെന്ന് തീരുമാനിക്കുന്ന ഒരാളാവണം എന്റെ വരന്‍'  എന്നാണ് അശ്വതി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരുപാട് ആളുകളാണ് ദയ അശ്വതിയെ വിമര്‍ശിച്ചും പിന്തുണ നല്‍കിയും എത്തുന്നത്.