ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രേഷ്മ. സീസൺ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വൻ വിവാദമായ രജിത്ത് കുമാറിന്റെ പുറത്താകലും ചർച്ചയുമെല്ലാം  രേഷ്മയെ പ്രേക്ഷകർക്ക് സുപരിചിതയാക്കി. ഉറച്ച നിലപാടുകളുള്ള സ്ത്രീയെന്ന നിലയിൽ വലിയ ആരാധകരും രേഷ്മയ്ക്കുണ്ടായി. 

ഇൻസ്റ്റഗ്രാമിൽ ബൈപോളാർ മസ്താനി എന്ന പേരിലാണ് രേഷ്മയുടെ അക്കൌണ്ടുള്ളത്. നിരന്തരം വിശേഷങ്ങളൾ ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കുന്ന രേഷ്മ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ബോൾഡ് ഗ്ലാമർ ലുക്കിലാണ് രേഷ്മ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ  അഭിരാമി സുരേഷ്, രഘു, ആര്യ, വീണ തുടങ്ങി ഒട്ടനവധി താരങ്ങൾ ആണ് രേഷ്മയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

നിരന്തരം ഗ്ലാമർ ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവയ്ക്കുന്ന രേഷ്മയുടം പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പിങ്ക് നിറത്തിലുള്ള ഡ്രസിൽ സ്റ്റൈലിഷ് ആയി ഡിസൈൻ ചെയ്ത കൊറിയോഗ്രാഫിയിലുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഒരുപക്ഷെ ഞാൻ മെസാവുകയാണെങ്കിൽ, അത് ഹോട്ട് മെസ് ആയിരിക്കും' എന്നും രേഷ്മ കുറിക്കുന്നു.